കര്‍ണാടകയില്‍ വീണ്ടും മഡേ സ്നാന
text_fieldsമംഗലാപുരം: ബ്രാഹ്മണരുടെ എച്ചിലിലയിൽ ശയനപ്രദക്ഷിണം നടത്തുന്ന (മഡേ സ്നാന) ചടങ്ങുകൾക്ക് പ്രതിഷേധങ്ങൾക്കിടെ ദക്ഷിണ കനറയിലെ കുക്കെ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ തുടക്കമായി. പിന്നാക്കജാതി സംഘടനകളും സി.പി.എം ഉൾപ്പെടെ രാഷ്ട്രീയ കക്ഷികളുമാണ് ശക്തമായ എതി൪പ്പുമായി രംഗത്തുള്ളത്. വെള്ളിയാഴ്ച ആരംഭിച്ച മഡേ സ്നാന ഞായറാഴ്ച വരെ നടക്കും.
ത്വഗ്രോഗ ശമനമുണ്ടാകുമെന്ന അന്ധവിശ്വാസത്തിലാണ്, ബ്രാഹ്മണ൪ ഭക്ഷണം കഴിച്ച അവശേഷിക്കുന്ന എച്ചിലിലയിൽ ഉരുളുന്നത്.
മഡേ സ്നാന, പന്തിഭേദം, ദു൪മന്ത്രവാദം തുടങ്ങിയ അനാചാരങ്ങൾക്കെതിരെ ശക്തമായ ശിക്ഷ ഉറപ്പാക്കുന്ന നിയമ നി൪മാണം നടത്തുമെന്ന് സംസ്ഥാന സ൪ക്കാ൪ പ്രഖ്യാപിച്ചിരുന്നെങ്കിലും ക൪ണാടകയിലെ വിവിധ ക്ഷേത്രങ്ങളിൽ അനാചാരങ്ങൾ തടസ്സമില്ലാതെ നടക്കുകയാണ്. മഡേ സ്നാന പോലുള്ള അനാചാരങ്ങൾ നിരോധിക്കണമെന്നാവശ്യപ്പെട്ട് പിന്നാക്ക വിഭാഗത്തിൽപെട്ടവരുടെ അസോസിയേഷൻ നേതൃത്വത്തിൽ ശനിയാഴ്ചയും സി.പി.എം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഞായറാഴ്ചയും ഡെപ്യൂട്ടി കമീഷണ൪ ഓഫിസിന് മുന്നിൽ പ്രതിഷേധ ധ൪ണകൾ നടക്കുമെന്ന് ഭാരവാഹികൾ നേരത്തെ അറിയിച്ചിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.