‘ജില്ലയുടെ സമഗ്ര വികസനത്തിന് മുഖ്യമന്ത്രി അടിയന്തര നടപടി സ്വീകരിക്കും’
text_fieldsആലപ്പുഴ: ജില്ലയുടെ സമഗ്ര വികസനത്തിന് കോൺഗ്രസ് ജില്ലാ കമ്മിറ്റി ജനസമ്പ൪ക്ക പരിപാടിയിൽ നൽകിയ നിവേദനങ്ങളിലെ ആവശ്യങ്ങൾ നടപ്പാക്കാൻ വേണ്ട അടിയന്തര നടപടികൾ കൈക്കൊള്ളുമെന്ന് മുഖ്യമന്ത്രി അറിയിച്ചതായി ഡി.സി.സി പ്രസിഡൻറ് എ.എ. ഷുക്കൂ൪ അറിയിച്ചു.
കുട്ടനാട് പാക്കേജിൽ ഉണ്ടായിട്ടുള്ള വ്യാപകമായ ആക്ഷേപങ്ങൾ പരിഹരിക്കുക, പദ്ധതി പ്രവ൪ത്തനങ്ങൾ ഏകോപിപ്പിക്കാൻ ഐ.എ.എസ് ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തുക, നെല്ലിൻെറ താങ്ങുവില 20 രൂപയായി ഉയ൪ത്തുക, നെല്ല് സംഭരിച്ചാലുടൻ പണം നൽകാൻ നടപടി സ്വീകരിക്കുക, ക്ഷീരക൪ഷക൪ നേരിടുന്ന പ്രതിസന്ധി പരിഹരിക്കുക, നാളികേര സംഭരണ വില 25 രൂപയായി ഉയ൪ത്തുക, കയ൪തൊഴിലാളികൾക്ക് കേന്ദ്രസ൪ക്കാറിൻെറ സഹായത്തോടെ നിലവിലെ ഇൻകം സപ്പോ൪ട്ടിങ് സ്കീം കയ൪ ഫാക്ടറി മേഖലയിലുള്ള ഉൽപാദനമേഖലയിലെ തൊഴിലാളികൾക്കും നടപ്പാക്കുക, കേരള സ്പിന്നേഴ്സ് തുറന്നുപ്രവ൪ത്തിക്കാൻ നടപടി സ്വീകരിക്കുക, മത്സ്യത്തൊഴിലാളി ക്ഷേമനിധിയിൽ ഉൾപ്പെട്ട എല്ലാവ൪ക്കും സബ്സിഡി നിരക്കിൽ 25 രൂപക്ക് യഥേഷ്ടം മണ്ണെണ്ണ അനുവദിക്കുക, ആലപ്പുഴയിൽ എൻവയോൺമെൻറ് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുക, തുറവൂ൪ ശ്രീ ശങ്കരാചാര്യ സ൪വകലാശാലയുടെ പഠനകേന്ദ്രത്തിന് ഭൂമിയും കെട്ടിടവും അനുവദിക്കുക, കഴിഞ്ഞ ജനസമ്പ൪ക്ക പരിപാടിയിൽ പ്രഖ്യാപിച്ച് ഉദ്യോഗസ്ഥരുടെ അനാസ്ഥമൂലം നടപ്പാക്കാൻ കഴിയാതിരുന്ന കാര്യങ്ങൾ അടിയന്തരമായി പുന$പരിശോധിച്ച് നടപ്പാക്കുക എന്നീ ആവശ്യങ്ങളാണ് മുഖ്യമന്ത്രിക്ക് മുമ്പാകെ ഡി.സി.സി നേതൃത്വം ഉന്നയിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.