സങ്കടപ്പെരുങ്കടല്‍; നടുവില്‍ മുഖ്യമന്ത്രി
text_fieldsആലപ്പുഴ: ജീവിതത്തിൽ എങ്ങനെയൊക്കെയോ ഒറ്റപ്പെട്ടുപോയവ൪, രോഗത്തിൻെറ പിടിയിൽ തള൪ന്നുപോയവ൪, വൈകല്യത്തിൻെറ അവസ്ഥയിൽ വിഷമിക്കുന്നവ൪ ഇങ്ങനെ നാനാവിധമായ വേദനയുടെ ചുറ്റുപാടുകളിൽ കഴിയുന്നവ൪ സാന്ത്വനത്തിനും സഹായത്തിനും വേണ്ടി മണിക്കൂറാണ് ശനിയാഴ്ച മുഖ്യമന്ത്രിയുടെ ജനസമ്പ൪ക്ക പരിപാടിയിൽ കാത്തുനിന്നത്. നട്ടുച്ച വെയിലത്തും എങ്ങനെയെങ്കിലും മുഖ്യമന്ത്രിയുടെ അടുത്തത്തൊൻ, അപേക്ഷ എഴുതിയ തുണ്ടുപേപ്പ൪ കൈമാറാൻ, എന്താണ് മറുപടിയെന്ന് അറിയാനുള്ള മനസ്സുമായി നിന്നവ൪ ഏറെയാണ്. വാ൪ധക്യവും വൈകല്യവുമൊന്നും അവിടെ പരിഗണിക്കപ്പെട്ടില്ല. ക്യൂവിൽ എല്ലാവരും സമന്മാ൪. കുഞ്ഞുങ്ങളുമായി എത്തിയ യുവതികളും തള൪ന്ന് കുട്ടികളെ ഉറക്കി കാത്തിരുന്നു.
ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്ന് എത്തിയ ഭൂരിഭാഗം പേരും തങ്ങളുടെ സഹായം ഉദ്യോഗസ്ഥരുടെ ചുവപ്പുനാടകളിൽ കുരുങ്ങി ലഭിക്കാതെ പോയതുകൊണ്ട് എത്തിയതാണ്. ഇ.എം.എസ് സ്റ്റേഡിയത്തിൻെറ അകത്ത് പ്രത്യേകം തയാറാക്കിയ പന്തലിനുള്ളിലും പുറത്തും തടിച്ചുകൂടിയ ജനാവലിയിൽ മുന്നിൽ എത്താൻ കഴിയാതെ പോയവ൪ ഏറെയാണ്.
ചില൪ കഴിഞ്ഞ ജനസമ്പ൪ക്ക പരിപാടിയിൽ വന്ന് തീരുമാനങ്ങളുമായി മടങ്ങിയവരാണ്. ആ തീരുമാനങ്ങൾ നടപ്പാകാതെ വന്നപ്പോൾ അവ൪ വീണ്ടുമത്തെി. സ്റ്റേഡിയത്തിന് മുന്നിലെ ക്യൂവിൽ കുടപിടിച്ചും പേപ്പറുകൊണ്ട് മറച്ചും വെയിൽച്ചൂടിനെ മറക്കാനുള്ള ശ്രമവുമായി നിന്നവ൪ ഏറെസമയം കഴിഞ്ഞാണ് മുഖ്യമന്ത്രിക്ക് മുന്നിൽ അപേക്ഷ നൽകിയത്. ദൂരസ്ഥലങ്ങളിൽനിന്ന് വന്ന വൃദ്ധരായ സ്ത്രീകൾ മുഖ്യമന്ത്രിയുടെ മുന്നിലേക്ക് പോകാനുള്ള തത്രപ്പാടുമായി ഉദ്യോഗസ്ഥരുടെ മുന്നിൽ എത്തിയപ്പോൾ അവരെ അച്ചടക്കത്തിൻെറ പേരിൽ തള്ളിമാറ്റുകയായിരുന്നു. വില്ളേജുകളിലും താലൂക്ക് ഓഫിസുകളിലും നടന്ന് വലഞ്ഞവ൪ ഇവിടെയെങ്കിലും ആശ്വാസത്തിൻെറ അത്താണി കിട്ടുമെന്ന് പ്രതീക്ഷിച്ചാണ് എത്തിയത്. അപേക്ഷകളിന്മേൽ തീരുമാനം എഴുതിക്കൊടുത്ത മുഖ്യമന്ത്രി അതൊക്കെ നടപ്പാക്കാൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. തങ്ങളുടെ പ്രയാസങ്ങൾ മാറാൻ വീണ്ടും റവന്യൂ അധികാരികളുടെ മുന്നിൽ പോകണമോ എന്ന ആശങ്ക പങ്കിട്ട് മടങ്ങിയവരും ഏറെയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.