Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightതെളിഞ്ഞു; പ്രതീക്ഷയുടെ...

തെളിഞ്ഞു; പ്രതീക്ഷയുടെ തിരിനാളങ്ങള്‍..

text_fields
bookmark_border
തെളിഞ്ഞു; പ്രതീക്ഷയുടെ തിരിനാളങ്ങള്‍..
cancel

ആലപ്പുഴ: പ്രതീക്ഷിച്ചത് മുഴുവൻ നൽകാൻ മുഖ്യമന്ത്രിക്കായില്ല. എന്നാൽ, ഓരോരുത്തരുടെയും അപേക്ഷകളിൽ ഓരോ സാന്ത്വന സ്പ൪ശമുണ്ടായിരുന്നു. സഹായം പൂ൪ണമായും ലഭിച്ചില്ളെങ്കിലും അപേക്ഷകളിൽ പരിഗണനയും കഴിയാവുന്ന സഹായവും മുഖ്യമന്ത്രി നീട്ടിയപ്പോൾ ഓരോ അപേക്ഷകൻെറയും മുഖത്ത് ആശ്വാസത്തിൻെറ തിരയടി.
ഒരു കുടുംബത്തിൻെറ ഭാവി സുരക്ഷിതമായതിൻെറ സന്തോഷവുമായാണ് വികലാംഗയായ തെക്കനാര്യാട് തെക്കേവെളിയിൽ സുനിത ജനസമ്പ൪ക്ക വേദിയിൽ നിന്ന് മടങ്ങിയത്. സുനിതയുടെയും വിധവയായ ചേച്ചി ലളിതയുടെയും 10 വയസ്സുകാരി മകൾ മഹിമയുടെയും ഭാവി ഭദ്രമാക്കുന്ന സഹായങ്ങളാണ് മുഖ്യമന്ത്രി അനുവദിച്ചത്. സുനിതക്ക് മുച്ചക്രസ്കൂട്ട൪, മഹിമക്ക് ‘സ്നേഹപൂ൪വം’ പദ്ധതിയിൽ സഹായം, 10,000 രൂപ പ്രത്യേക സഹായം എന്നിവ അനുവദിച്ചു. ഐ.എ.വൈ പദ്ധതിയിൽ വീട് നൽകുന്ന കാര്യം പരിഗണിക്കാനും മുഖ്യമന്ത്രി നി൪ദേശം നൽകി. സുനിതയുടെ വീട്ടിലായിരുന്നു ലളിതയുടെയും മകൾ മഹിമയുടെയും താമസം. ഇടിഞ്ഞുവീഴാറായ അവസ്ഥയിലാണ് വീട്. ആലപ്പുഴ ലൂഥ൪ മിഷൻ സ്കൂളിൽ അഞ്ചാം ക്ളാസിലാണ് മഹിമ പഠിക്കുന്നത്.
ലോട്ടറി വിൽപനക്കാരനായ ചേ൪ത്തല കളവംകോടം പുത്തൻപുരക്കൽ സാനുവിനും ഇന്നലെ സന്തോഷത്തിൻെറ ദിനമായിരുന്നു. സ്കൂട്ട൪ അനുവദിച്ചെന്ന് മുഖ്യമന്ത്രി പറഞ്ഞപ്പോൾ സാനുവിൻെറ കണ്ണുകൾ ഈറനണിഞ്ഞു. കൂടുതൽ കേട്ടറിഞ്ഞപ്പോൾ ലോട്ടറി കച്ചവടത്തിന് 5000 രൂപയും അനുവദിച്ചു. ഭാര്യയും നാലുവയസ്സുള്ള മകളും അടങ്ങുന്നതാണ് സാനുവിൻെറ കുടുംബം. ജന്മനാ കാലുകൾക്ക് സ്വാധീനമില്ലാത്ത സാനു കുടുംബംപോറ്റാൻ ലാട്ടറി വിൽപനക്കിറങ്ങുകയായിരുന്നു. കായംകുളം കീരിക്കാട് തെക്ക് അമ്മേലിവടക്കേതിൽ സനീഷിനും മുഖ്യമന്ത്രി ഉമ്മൻചാണ്ടി മുച്ചക്ര സ്കൂട്ട൪ അനുവദിച്ചു. ജന്മനാ വൈകല്യം ബാധിച്ച സനീഷ് അൽപം നടക്കുമ്പോൾ തന്നെ വേച്ചുവീണുപോകും. വളരെ ചെറുപ്പത്തിൽതന്നെ വൃക്കരോഗവും ബാധിച്ചു. കായംകുളം എം.എസ്.എം കോളജിൽ രണ്ടാംവ൪ഷ ബി.കോം വിദ്യാ൪ഥിയാണ് സനീഷ്. ബന്ധുക്കളുടെയും കൂട്ടുകാരുടെയും സഹായത്തോടെയാണ് കോളജിൽ പോകുന്നത്. കോളജിൽ പോകുന്നതിന് മുച്ചക്ര വാഹനം അനുവദിക്കണമെന്നായിരുന്നു മുഖ്യമന്ത്രിയോടുള്ള സനീഷിൻെറ അപേക്ഷ.
ജൗളിക്കടയിൽ ജോലിചെയ്തിരുന്ന ചേ൪ത്തല കളവംകോട് പുതിയകാവ് സ്വദേശി അരുൺ ചന്ദ്രൻ (26) അമ്മയോടൊപ്പമാണ് ആംബുലൻസിൽ മുഖ്യമന്ത്രിയുടെ കനിവിനായി എത്തിയത്. തലക്കേറ്റ ഗുരുതരമായ പരിക്കിൽ രണ്ട് കൈകളും കാലുകളും ഒടിഞ്ഞുതൂങ്ങിയിരുന്നു. സംസാരശേഷിയും നഷ്ടപ്പെട്ടിരുന്നു. ജോലികഴിഞ്ഞ് രാത്രി മടങ്ങുമ്പോൾ ചേ൪ത്തല ബിഷപ്മൂ൪ സ്കൂളിനടുത്ത് ഉണ്ടായ ബൈക്കപകടത്തിലാണ് ഇയാൾക്ക് പരിക്കേറ്റത്. ചേ൪ത്തലയിലെ വിവിധ സ്വകാര്യ ആശുപത്രികളിലും എറണാകുളം മെഡിക്കൽ ട്രസ്റ്റിലുമായി നടത്തിയ ചികിത്സയിൽ 12 ലക്ഷത്തോളം രൂപ ചെലവായി . പ്രതിമാസം ചികിത്സാചെലവിനായി 5000 രൂപ വേണ്ടിവരുന്നു. അനുജൻ കൂലിപണിയെടുത്താണ് ഇപ്പോൾ വീട് കഴിഞ്ഞുപോകുന്നത.് അച്ഛൻ എട്ടുവ൪ഷം മുമ്പ് വാഹനാപകടത്തിൽ മരണപ്പെട്ടു. തുട൪ചികിത്സ നടത്താൻ ധനസഹായത്തിനും ഐ.ടി.സി യോഗ്യതയുള്ള അനുജന് ഒരു ജോലിക്കായുമാണ് ഇവ൪ എത്തിയത്. മുഖ്യമന്ത്രിയുടെ നി൪ദേശത്തെ തുട൪ന്ന് മന്ത്രി അനൂപ് ജേക്കബ് ഇവരെ കാണുകയും തുട൪ ചികിത്സാ സഹായമായി 50,000 രൂപ അനുവദിക്കുകയും ചെയ്തു. അനുജന് തൊഴിൽ നൽകുന്നതും പരിഗണിച്ചിട്ടുണ്ട്.
കലവൂ൪ തെക്കേ പാലക്കൽ പോളിൻെറ മകൻ തരുൺ പോളിന് ജന്മനാ കാലുകൾക്ക് സ്വാധീനമില്ലായിരുന്നു. ആദ്യം കിടക്കയിൽ നിന്ന് എഴുന്നേൽക്കാൻ കഴിഞ്ഞിരുന്നില്ല. തുടകൾ തമ്മിൽ കൂടിച്ചേ൪ന്നിരുന്നതാണ് കാരണം. എട്ടുവ൪ഷം മുമ്പ് നടത്തിയ ശസ്ത്രക്രിയക്കുശേഷം ശരീരം അൽപം ഉയ൪ത്താൻ കഴിഞ്ഞു. പിന്നീട് ഓരോ ദിവസവും അച്ഛൻ പോളും അമ്മ ഡാഫൊഡിൽസും മകനെ സ്വന്തംകാലിൽ നി൪ത്താനുള്ള പരിശ്രമത്തിലായിരുന്നു. ചികിത്സക്കായി ചെലവഴിച്ച തുകക്ക് കണക്കില്ല. ഇപ്പോൾ കാട്ടൂ൪ ഹോളി ഫാമിലി സ്കൂളിൽ പ്ളസ്വണ്ണിന് പഠിക്കുകയാണ്. ഏറെദൂരം ഊന്നുവടി കുത്തി നടന്നാണ് തരുൺ സ്കൂളിൽ പോകുന്നത്. ആ ദുരിതയാത്രക്ക് ഇന്നലെ ജനസമ്പ൪ക്കത്തിലൂടെ പരിഹാരമായി. മുഖ്യമന്ത്രി തനിക്ക് സഞ്ചരിക്കാൻ ഒരു മുച്ചക്രവാഹനവും ചികിത്സക്കായി 10,000 രൂപയും അനുവദിച്ചെന്ന് അറിഞ്ഞപ്പോൾ തരുൺ ആദ്യം വിതുമ്പി, പിന്നെ ചിരിച്ചു. മത്സ്യതൊഴിലാളി കുടുംബത്തിൻെറ റേഷൻകാ൪ഡ് ബി.പി.എൽ ആക്കി നൽകുകയും ചെയ്തു.
മൂന്നാം വയസ്സിൽ ലഭിച്ച വീൽചെയറിൽ നിന്നും മകൾ സരിത (22) മോചിതയായ സന്തോഷത്തിലാണ് ചെങ്ങന്നൂ൪ പൂപ്പറത്തിൽ വീട്ടിൽ രാമചന്ദ്രൻ. വ൪ഷങ്ങൾക്ക് മുമ്പ് മരത്തിൽ നിന്ന് വീണ് 80 ശതമാനത്തോളം അംഗവൈകല്യം സംഭവിച്ച മകളെ സംരക്ഷിക്കാൻ രാമചന്ദ്രൻ ഏറെ പ്രയാസപ്പെട്ടുന്നുണ്ട്. സരിതക്ക് പരസഹായമില്ലാതെ എഴുന്നേൽക്കാൻ പോലും കഴിയില്ല. വ൪ഷങ്ങൾക്ക് മുമ്പ് മകൾക്ക് ലഭിച്ച വീൽചെയ൪ മാറ്റി നൽകണമെന്നും ധനസഹായം നൽകണമെന്നുമാണ് മുഖ്യമന്ത്രിയോട് രാമചന്ദ്രൻ ആവശ്യപ്പെട്ടത്. സരിതയുടെ ബുദ്ധിമുട്ട് നേരിട്ട് മനസ്സിലാക്കിയ മുഖ്യമന്ത്രി സാമൂഹികസുരക്ഷാ മിഷൻെറ കീഴിൽ കുട്ടിക്ക് പ്രത്യേക വീൽചെയറും 20,000 രൂപയും അനുവദിച്ചു.
നട്ടെല്ലിലെ തകരാറുമൂലം ശരീരം പാടെതള൪ന്ന് പതിനഞ്ച് വ൪ഷമായി കിടപ്പിലായ കൊട്ടാരചിറ പാണാവള്ളി സ്വദേശിനി പി. ഗീതക്ക് (37) ചികിത്സാ സഹായമായി മുഖ്യമന്ത്രി ഉമ്മൻചാണ്ടി 50,000 രൂപ അനുവദിച്ചു. കോട്ടയം മെഡിക്കൽ കോളജിലും വൈക്കം ചെമ്പനാകരിയിലെ ആശുപത്രിയിലും അഞ്ചുവ൪ഷം ചികിത്സയിലായിരുന്നു. പത്താംക്ളാസ്സിലെ മോഡൽ പരീക്ഷാവേളയിൽ ആദ്യം സന്ധി വേദനയായിട്ടാണ് രോഗം തുടങ്ങിയത്. പിന്നീട് പെട്ടെന്ന് വീണുപോവുകയായിരുന്നു. 70 വയസ്സുള്ള അമ്മ മാധവിയുടെ സഹായം കൂടാതെ ഗീതക്ക് അനങ്ങാൻ കഴിയില്ല. ചോ൪ന്നൊലിക്കുന്ന വീട് ബാങ്കിൽ പണയത്തിലുമാണ്.
മുച്ചക്ര സ്കൂട്ട൪ അനുവദിച്ചെന്ന് മുഖ്യമന്ത്രിയിൽ നിന്ന് നേരിട്ട് കേട്ടപ്പോൾ വികലാംഗയായ ശ്രീലതക്ക് സന്തോഷം അടക്കാനായില്ല. ചേ൪ത്തല കുറുപ്പംകുളങ്ങര മഠത്തിവെളിയിൽ കെ. ശ്രീലതക്ക് (40) കുട്ടിക്കാലത്ത് പോളിയോ ബാധിച്ചാണ് ഒരുകാൽ തള൪ന്നത്. കൃത്രിമകാലിൻെറ സഹായത്താലാണ് നടക്കുന്നത്. ഇപ്പോൾ സന്ധിവാതത്തിന് മരുന്നും കഴിക്കുന്നുണ്ട്. അമ്മയും സഹോദരിയും അടങ്ങുന്നതാണ് ശ്രീലതയുടെ കുടുംബം. ഗാനമേളക്ക് പാടിക്കിടുന്ന തുച്ഛമായ തുകയാണ് കുടുംബത്തിൻെറ ഏക വരുമാനം. യാത്രയാകട്ടെ ബസിലും. ഏന്തിവലിഞ്ഞ് ബസിൽ കയറിയാൽ പലപ്പോഴും സീറ്റ് കിട്ടാറില്ല. തിക്കിലും തിക്കിലുംപെട്ട് താഴെ വീണിട്ടുമുണ്ട്്. ചില പരിപാടിക്ക് സമയത്ത് എത്തിച്ചേരാനും കഴിയുന്നില്ല. സ്കൂട്ട൪ വാങ്ങണമെന്ന ആഗ്രഹം ഏറെ നാളായി ശ്രീലത കൊണ്ടുനടക്കുന്നുണ്ടെങ്കിലും പണം കണ്ടത്തൊനായില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story