കുട്ടികള്‍ക്ക് നേരെ അതിക്രമം: വിവിധ സംഘടനകള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കും
text_fieldsമലപ്പുറം: ജില്ലയിൽ കുട്ടികൾക്ക് നേരെയുള്ള അതിക്രമം തടയാൻ വിവിധ സംഘടനകളുടെ ഏകോപനം ഉറപ്പാക്കും. ജില്ലാ കലക്ട൪ കെ. ബിജുവിൻെറ അധ്യക്ഷതയിൽ ചേ൪ന്ന ഉപദേശകസമിതി യോഗത്തിലാണ് തീരുമാനം.
ചൈൽഡ് വെൽഫെയ൪ കമ്മിറ്റി, ചൈൽഡ് ലൈൻ, ‘ഉജ്വല’, ‘ഭൂമിക’,‘നി൪ഭയ’, ജാഗ്രതാ സമിതികൾ, പൊലീസ് എന്നിവയുടെ പ്രവ൪ത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൻെറ ഭാഗമായി പ്രത്യേക യോഗം ചേരും. ചൈൽഡ് വെൽഫെയ൪ കമ്മിറ്റിക്ക് ജില്ലാ ആസ്ഥാനത്ത് ഓഫിസ് അനുവദിക്കുന്നത് പരിഗണിക്കുമെന്ന് കലക്ട൪ അറിയിച്ചു. അതിക്രമങ്ങൾക്ക് ഇരയാവുന്ന കുട്ടികളെ പാ൪പ്പിക്കാൻ ഹോസ്റ്റൽ സൗകര്യം ഒരുക്കും. കുട്ടികൾക്കെതിരെയുള്ള അതിക്രമം സംബന്ധിച്ച് മുന്നറിയിപ്പ് നൽകാനുള്ള ശബ്ദരേഖകളും സ്റ്റിക്കറുകളുമടക്കമുള്ള സംവിധാനം ബസുകളിലും ബസ്സ്റ്റോപ്പുകളിലും ഒരുക്കാനും യോഗം തീരുമാനിച്ചു. കുട്ടികൾക്കെതിരെയുള്ള അതിക്രമം തടയുന്നതുമായി ബന്ധപ്പെട്ട നിയമങ്ങളെക്കുറിച്ച് നി൪വഹണ ഉദ്യോഗസ്ഥ൪ക്ക് ബോധവത്കരണ ക്ളാസ് സംഘടിപ്പിക്കും. പീഡനത്തിന് ഇരയായി ആശുപത്രികളിലത്തെുന്ന കുട്ടികൾക്ക് അടിയന്തര ചികിത്സ ഉറപ്പാക്കാനും പീഡിപ്പിക്കപ്പെട്ട കുട്ടിയെ പൊലീസ് സ്റ്റേഷനുകളിലത്തെിച്ച് മൊഴിയെടുക്കുന്നതിന് പകരം വീടുകളിലത്തെി പൊലീസ് മൊഴിയെടുക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും കലക്ട൪ നി൪ദേശിച്ചു. എ.ഡി.എം പി. മുരളീധരൻ, ശിശുക്ഷേമ സംഘടനാ പ്രതിനിധികൾ എന്നിവ൪ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.