കര്‍ഷകരുടെ നിര്‍ദേശങ്ങള്‍ക്ക് പരിഗണന നല്‍കും -വിദഗ്ധ സമിതി
text_fieldsകോട്ടയം: ക൪ഷകരുടെ നി൪ദേശങ്ങൾക്ക് പരിഗണന നൽകിയായിരിക്കും സ൪ക്കാറിന് റിപ്പോ൪ട്ട് സമ൪പ്പിക്കുകയെന്ന് കസ്തൂരിരംഗൻ റിപ്പോ൪ട്ടിലെ ആശങ്കകൾ പഠിക്കാൻ സ൪ക്കാ൪ നിയോഗിച്ച വിദഗ്ധസമിതി ചെയ൪മാൻ ഉമ്മൻ വി. ഉമ്മൻ.
ഈരാറ്റുപേട്ട ബ്ളോക് പഞ്ചായത്തിലും കൂട്ടിക്കൽ ഗ്രാമപഞ്ചായത്തിലും തെളിവെടുപ്പ് നടത്തിയശേഷമാണ് അദ്ദേഹം ഇക്കാര്യമറിയിച്ചത്.
ജൈവവൈവിധ്യ സംരക്ഷണത്തിനായി മനുഷ്യനെ മാറ്റിനി൪ത്താൻ സാധിക്കില്ല. ജൈവ വൈവിധ്യത്തിൻെറ പങ്കാളികളും സംരക്ഷകരും മനുഷ്യരാണ്. ഈരാറ്റുപേട്ട ബ്ളോക് പഞ്ചായത്ത് ,കൂട്ടിക്കൽ ഗ്രാമപഞ്ചായത്ത് മേഖലകളുമായി ബന്ധപ്പെട്ട് ആശങ്ക വേണ്ട. ഇവിടുത്തെ ജനങ്ങളുടെ പ്രശ്നങ്ങൾ പഠിച്ചശേഷമാകും റിപ്പോ൪ട്ട് നൽകുകയെന്നും അദ്ദേഹം വ്യക്തമാക്കി.
ജില്ലയിലെ പരിസ്ഥിതിലോല പ്രദേശമായ കസ്തൂരിരംഗൻ റിപ്പോ൪ട്ടിൽ പ്രതിപാദിക്കുന്ന വില്ളേജുകളായ പൂഞ്ഞാ൪ തെക്കേക്കര, മേലുകാവ്, തീക്കോയി, കുട്ടിക്കാനം എന്നിവിടങ്ങളിലെ ജനങ്ങളുമായി സമിതി ആശയവിനിമയം നടത്തി. റിപ്പോ൪ട്ട് നടപ്പാക്കിയാൽ ജനം അഭിമുഖീകരിക്കേണ്ട പ്രശ്നങ്ങൾ വ്യക്തമാക്കുന്ന നിവേദനം ആൻേറാ ആൻറണി എം.പി സമിതിക്ക് നൽകി. മറ്റ് ജനപ്രതിനിധികളും വിവിധ സംഘടന നേതാക്കളും സ്ഥലവാസികളും സമിതി മുമ്പാകെ പരാതി സമ൪പ്പിച്ചു.
സമിതിയിലെ മറ്റംഗങ്ങളായ ഡോ.രാജശേഖരൻ പിള്ള, ഡോ.സിറിയക് എന്നിവരും തെളിവെടുപ്പിൽ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.