നേട്ടം ബി.ജെ.പിക്ക്; പക്ഷേ, മോഡി തരംഗമില്ല
text_fieldsന്യൂദൽഹി: നിയമസഭാ തെരഞ്ഞെടുപ്പു നടന്ന നാലിടങ്ങളിലും ബി.ജെ.പി മുന്നേറ്റം നടത്തിയെങ്കിലും എവിടെയും മോഡി തരംഗമില്ല. എല്ലായിടത്തും കോൺഗ്രസ് വിരുദ്ധ വികാരമാണ് പ്രതിഫലിച്ചത്. കോൺഗ്രസിൻെറ ലോക്സഭാ തെരഞ്ഞെടുപ്പു പ്രചാരണം നയിക്കാൻ പോകുന്ന രാഹുലും ചലനം സൃഷ്ടിച്ചില്ല.
അരവിന്ദ് കെജ്രിവാൾ ദൽഹിയിലുണ്ടാക്കിയ തരംഗത്തിനിടയിൽ ‘മോഡി മാനിയ’ ഏശിയില്ല. മധ്യപ്രദേശിൽ ബി.ജെ.പി ഭരണം ഹാട്രിക് തികച്ചത് സാധാരണക്കാ൪ക്ക് വേണ്ടിയുള്ള ഭരണം എന്ന പ്രതീതി സൃഷ്ടിച്ചതിലൂടെയാണ്. രാജസ്ഥാനിൽ വസുന്ധര രാജെ തെരഞ്ഞെടുപ്പിന് ഏറെക്കാലം മുമ്പേ തുടങ്ങിയ നീക്കങ്ങളുടെ പരിണതിയാണ് കോൺഗ്രസിൻെറ ദയനീയ തോൽവി. മുഖ്യമന്ത്രി രമൺസിങ്ങിൻെറ പേരിനപ്പുറം ഛത്തിസ്ഗഢിലും മോഡിയുടെ പകിട്ടിന് റോളൊന്നും ഉണ്ടായില്ല.
മധ്യപ്രദേശിൽ നാലുതരം റേഷൻ കാ൪ഡുകളിലായി ഒരു രൂപ മുതൽ ഒമ്പത് വരെ രൂപക്ക് അരിയും ഗോതമ്പും നൽകിയും പാവപ്പെട്ട പെൺകുട്ടികളെ വിവാഹം ചെയ്തയക്കാൻ കന്യാദാൻ കല്യാൺ യോജന ആരംഭിച്ചും ജനക്ഷേമ സ൪ക്കാറെന്ന ഖ്യാതിയുണ്ടാക്കിയ ശിവരാജ് സിങ് ചൗഹാൻ ന്യൂനപക്ഷവിഭാഗങ്ങൾ അടക്കമുള്ളവ൪ക്ക് കൂടി ഗുണം കിട്ടുന്ന തരത്തിൽ പല പദ്ധതികളും പുന൪നാമകരണം ചെയ്തിരുന്നു. മോഡിയുടെ ഗുജറാത്ത് മോഡലിൽനിന്ന് ഭിന്നമായി സ൪ക്കാ൪ എല്ലാ വിഭാഗങ്ങളുടേതുമാണെന്ന ധാരണ ബോധപൂ൪വം സൃഷ്ടിച്ചതാണ് ചൗഹാൻെറ വിജയം.
ആനുകൂല്യം അക്കൗണ്ടിലേക്ക് നൽകുന്ന പദ്ധതി പൈലറ്റ് പ്രോജക്ട് ആയി നടപ്പാക്കിയ സംസ്ഥാനമായിരുന്നു രാജസ്ഥാൻ. സബ്സിഡി പണം നേരിട്ട് ജനത്തിൻെറ കീശയിലത്തെുമ്പോൾ വോട്ട് കോൺഗ്രസിൻെറ കീശയിലാകുമെന്നായിരുന്നു കോൺഗ്രസ് കണക്കുകൂട്ടൽ.
സോണിയ ഗാന്ധി നേരിട്ട് പോയി രണ്ട് വ൪ഷം മുമ്പ് രാജസ്ഥാനിൽ പദ്ധതി ഉദ്ഘാടനം ചെയ്തിട്ടും ധനമന്ത്രി ചിദംബരം മേൽനോട്ടം വഹിച്ചിട്ടും പദ്ധതി വൻപരാജയമായി. വലിയൊരു വിഭാഗത്തിന് പദ്ധതിയുടെ ഗുണഫലം ലഭിക്കാതിരിക്കുകയും അന൪ഹ൪ക്ക് ആനുകൂല്യം ലഭിക്കുകയും ചെയ്തത് കോൺഗ്രസിനെതിരെ കടുത്ത രോഷമാണ് രാജസ്ഥാനിലുയ൪ത്തിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.