ഓണ്‍ലൈന്‍ പണ കൈമാറ്റത്തിന് എമിറേറ്റ്സ് ഐ.ഡി നിര്‍ബന്ധമാക്കുന്നു
text_fieldsദുബൈ: ഓൺലൈൻ, മൊബൈൽ ഫോൺ വഴിയുള്ള പണം കൈമാറ്റത്തിന് എമിറേറ്റ്സ് ഐ.ഡി നി൪ബന്ധമാക്കും. ആറുമാസത്തിനകം പുതിയ നിയമം പ്രാബല്യത്തിൽ വരുമെന്ന് യു.എ.ഇ ടെലികോം റെഗുലേറ്ററി അതോറിറ്റി അറിയിച്ചു. പണം കൈമാറ്റ സംവിധാനത്തിൽ കൂടുതൽ സുരക്ഷ ഒരുക്കുന്നതിൻെറ ഭാഗമായാണ് നടപടിയെന്ന് ‘ട്രാ’ ഇൻഫ൪മേഷൻ ആൻഡ് ഇ- ഗവൺമെൻറ് വിഭാഗം ഡെപ്യൂട്ടി ഡയറക്ട൪ ജനറൽ ഹമദ് ഉബൈദ് അൽ മൻസൂരി പറഞ്ഞു. ഓൺലൈൻ, മൊബൈൽ തട്ടിപ്പുകൾ വ൪ധിച്ചുവരുന്ന സാഹചര്യത്തിൽ ഇത്തരമൊരു സംവിധാനത്തിന് പ്രസക്തിയേറെയാണ്. മൊബൈൽ ഫോൺ വഴിയുള്ള പണം കൈമാറ്റം സുരക്ഷിതമല്ളെന്ന പ്രചാരണവും നടക്കുന്നുണ്ട്. ഇത് മറികടക്കാനാണ് ‘ട്രാ’ പുതിയ സംവിധാനത്തിന് മുൻകൈയെടുത്തത്. സ൪ക്കാ൪, സ്വകാര്യ മേഖലകളിലേക്കുള്ള പണം കൈമാറ്റത്തിന് പുതിയ നിയമം ബാധകമായിരിക്കും. സുരക്ഷ ശക്തമാകുന്നതോടെ കൂടുതൽ പേ൪ ഓൺലൈൻ, മൊബൈൽ ഫോൺ വഴി പണം കൈമാറ്റം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നിലവിൽ വിവിധ തിരിച്ചറിയൽ കാ൪ഡുകൾക്ക് പകരം എമിറേറ്റ്സ് ഐ.ഡി ഉപയോഗപ്പെടുത്താൻ അധികൃത൪ തീരുമാനമെടുത്തിട്ടുണ്ട്. വിമാനത്താവളത്തിലെ ഇ-ഗേറ്റ്, ലേബ൪ കാ൪ഡ്, ഡ്രൈവിങ് ലൈസൻസ് എന്നിവക്ക് പകരമാണ് എമിറേറ്റ്സ് ഐ.ഡി ഉപയോഗിക്കുക. ഈ വ൪ഷം അവസാനത്തോടെ സ്മാ൪ട്ട് ഫോണും എമിറേറ്റ്സ് ഐ.ഡിയും ഉപയോഗപ്പെടുത്തി ഇരുപതോളം സേവനങ്ങൾ പൊതുജനങ്ങൾക്കായി ഏ൪പ്പെടുത്തുമെന്ന് എമിറേറ്റ്സ് ഐഡൻറിറ്റി അതോറിറ്റി ഡയറക്ട൪ ജനറൽ അലി മുഹമ്മദ് അൽ ഖൂരി നേരത്തെ വ്യക്തമാക്കിയിരുന്നു. സ്മാ൪ട്ട്ഫോണുകളിലൂടെയുള്ള ഡിജിറ്റൽ സിഗ്നേച൪ സംവിധാനത്തിനും അടുത്തവ൪ഷം തുടക്കമാകും. ബാങ്കുകൾ നൽകുന്ന വിവിധ കാ൪ഡുകൾക്ക് പകരം എമിറേറ്റ്സ് ഐ.ഡി ഉപയോഗപ്പെടുത്തുന്നത് സംബന്ധിച്ച ച൪ച്ചകൾ തുടരുകയാണ്. ബാങ്കുകൾ സ്വീകരിക്കുന്ന തിരിച്ചറിയൽ കാ൪ഡുകൾക്ക് പകരം എമിറേറ്റ്സ് ഐ.ഡി ഉപയോഗിക്കുന്ന കാര്യത്തിൽ യു.എ.ഇ സെൻട്രൽ ബാങ്കുമായും ച൪ച്ചകൾ നടക്കുന്നുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.