അന്യസംസ്ഥാന തൊഴിലാളികളില്‍ ക്ഷയരോഗ ലക്ഷണം
text_fieldsഎരുമേലി: വ്യവസായ മേഖലയായ പൂവൻതുരുത്തിൽ അന്യസംസ്ഥാന തൊഴിലാളികളെക്കുറിച്ച് നടത്തിയ പഠനത്തിൽ ക്ഷയരോഗലക്ഷണം കണ്ടത്തെി. എം.ഇ.എസ് കോളജിലെ നാഷനൽ സ൪വീസ് സ്കീം യൂനിറ്റിൻെറയും പനച്ചിക്കാട് ബ്ളോക് പ്രാഥമികാരോഗ്യ കേന്ദ്രത്തിൻെറയും അക്ഷയ പ്രോജക്ടിൻെറയും ആഭിമുഖ്യത്തിലായിരുന്നു പഠനം.
എട്ട് തൊഴിലാളികളിലാണ് ക്ഷയരോഗ ലക്ഷണങ്ങൾ കണ്ടത്തെി. ഇവ൪ക്ക് ക്ഷയ പരിശോധനയും തുട൪ ചികിത്സയും സാധ്യമാക്കുമെന്ന് പഠനസംഘം അറിയിച്ചു. പനച്ചിക്കാട് പഞ്ചായത്ത് പ്രസിഡൻറ് ജീനാ ജേക്കബ് പരിപാടി ഉദ്ഘാടനം ചെയ്തു. കോളജിലെ എൻ.എസ്.എസ് വളൻറിയ൪മാ൪ 88 വ്യവസായ ശാലകളിലായി 541 അന്യസംസ്ഥാന തൊഴിലാളികളുമായി അഭിമുഖം നടത്തിയാണ് പഠനം പൂ൪ത്തിയാക്കിയത്. എം.ഇ.എസ് കോളജ് പ്രിൻസിപ്പൽ ഡോ. സുജ ബീഗം, പ്രോഗ്രാം ഓഫിസ൪മാരായ വി.ജി. ഹരീഷ് കുമാ൪, അനിത മാത്യു തുടങ്ങിയവ൪ സ൪വേക്ക് നേത്യത്വം നൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.