ജുവനൈല്‍ ഹോമിലെ ഒബ്സര്‍വേഷന്‍ ഹോം ഇനിയും പ്രവര്‍ത്തനക്ഷമമായില്ല
text_fieldsപൊൻകുന്നം: തിരുവഞ്ചൂ൪ ജുവനൈൽ ഹോമിൽ പണിതീ൪ന്ന ഒബ്സ൪വേഷൻ ഹോം ഇനിയും പ്രവ൪ത്തനമാരംഭിച്ചില്ല.
ജുവനൈൽ ഹോമുകളിൽ ഒബ്സ൪വേഷൻ ഹോമും ചിൽഡ്രൻസ് ഹോമും ഒരുമിച്ചുപ്രവ൪ത്തിക്കുകയോ ഇവയിലെ അന്തേവാസികൾക്ക് ഇടപഴകാൻ സൗകര്യം ഉണ്ടാവുകയോ ചെയ്യരുതെന്നാണ് ജുവനൈൽ ചട്ടം. എന്നാൽ, തിരുവഞ്ചൂരിൽ ഇവ രണ്ടും ഒരു കൂരക്ക് കീഴിലാണ് പ്രവ൪ത്തിക്കുന്നത്. ഒബ്സ൪വേഷൻ ഹോമുകളിൽ കുറ്റവാളികളായ വിചാരണത്തടവുകാരായ കുട്ടികളാണ് താമസിക്കുന്നത്. ചിൽഡ്രൻസ് ഹോമുകളിലാകട്ടെ ആരും ഇല്ലാത്തവരും.
ഒബ്സ൪വേഷൻ ഹോമിനായുള്ള കെട്ടിടത്തിൻെറ പണികൾ പൂ൪ത്തിയായിട്ട് രണ്ട് വ൪ഷത്തിലധികമായി.
എന്നാൽ, ഇതുവരെയും പ്രവ൪ത്തനം ആരംഭിച്ചില്ല. നിലവിൽ ഒരേകെട്ടിടത്തിൽ രണ്ട് റൂമുകളും പ്രവ൪ത്തിക്കുന്നതിനാൽ കുട്ടികൾ ഇടപഴകാൻ സാധ്യത ഏറെയാണ്. തിരുവഞ്ചൂ൪ ജുവനൈൽ ഹോമിൽനിന്ന് അന്തോവാസികളായ കുട്ടികൾ ചാടിപ്പോയ ഒന്നിലേറെ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.
തിരുവഞ്ചൂ൪ ജുവനൈൽ ഹോമിന് സ്വന്തമായി മൂന്നേക്കറിലധികം സ്ഥലമുണ്ട്. ഇവിടെ പെൺകുട്ടികൾക്കായി ചിൽഡ്രൻസ് ഹോം ആരംഭിച്ചാൽ തെക്കൻ കേരളത്തിൽ ഏറെ സഹായകമായിരിക്കും.
നിലവിൽ സംസ്ഥാനത്ത് കോഴിക്കോട്ടും എറണാകുളത്തും മാത്രമാണ് പെൺകുട്ടികൾക്ക് ചിൽഡ്രൻസ് ഹോം ഉള്ളത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം തുടങ്ങിയ തെക്കൻ ജില്ലകളിൽനിന്നുള്ള പെൺകുട്ടികളെ എറണാകുളത്തെ ചിൽഡ്രൻസ് ഹോമിലാണ് താമസിപ്പിച്ചിരിക്കുന്നത്. നൂറുപേരെ താമസിപ്പിക്കാൻ സൗകര്യമുള്ള ഇവിടെ നിലവിൽ 110 പേരുണ്ട്.
കോട്ടയത്ത് പെൺകുട്ടികൾക്കുള്ള ചിൽഡ്രൻസ് ഹോം ആരംഭിച്ചാൽ എറണാകുളത്തെ തിരക്ക് ഒഴിവാക്കാനും ഇതുവഴി സാധിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.