ബഹളത്തെ തുടര്‍ന്ന് ലോക്സഭ പിരിഞ്ഞു
text_fieldsന്യൂദൽഹി: തെലുങ്കാന വിഷയത്തിൽ ബഹളത്തെ തുട൪ന്ന് നടപടികൾ തടസ്സപ്പെട്ടതിനാൽ പാ൪ലമെൻറ് ഇനത്തേക്ക് പിരിഞ്ഞു. അവിശ്വാസ പ്രമേയ നോട്ടീസ് ലഭിച്ചതായി സ്പീക്ക൪ സഭയെ അറിയിച്ചു. അവിശ്വാസ പ്രമേയ നോട്ടീസിന് അനുമതി നൽകുന്നതിൽ തീരുമാനം അറിയിക്കാം എന്ന് സ്പീക്ക൪ പറഞ്ഞപ്പോൾ ഉടൻ തന്നെ ബഹളം ആരംഭിക്കുകയായിരുന്നു. ബഹളം അവസാനിക്കാതെ പ്രമേയം എടുക്കാൻ പറ്റില്ളെന്ന് സപീക്ക൪ അറിയിച്ചെങ്കിലും അടങ്ങിയില്ല. രാവിലെ ടു ജി വിഷയത്തിലും സഭയിൽ ബഹളം ഉയ൪ന്നിരുന്നു.
അതേമസയം, പ്രമുഖ പാ൪ട്ടികൾ ഒന്നും തന്നെ അവിശ്വാസ പ്രമേയത്തിന് പിന്തുണ നൽകിയിട്ടില്ളെന്ന് കോൺഗ്രസ് പറയുന്നു. മൊത്തം 13 അംഗങ്ങൾ ആണ് ഇതിന് പിന്തുണ നൽകിയിരിക്കുന്നതെന്നതിനാൽ പ്രമേയം പാസാക്കുന്നതിനുള്ള സാധ്യത മങ്ങിയിരിക്കുകയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.