കാണാനേറെ; മനസ്സില്‍ പതിഞ്ഞത് ചിലത് മാത്രം
text_fieldsതിരുവനന്തപുരം: ചലച്ചി ത്രോത്സവം നാലുദിനം പിന്നിട്ടപ്പോൾ നല്ല സിനിമകളുടെ പട്ടികയിൽ ഇടം നേടിയത് അപൂ൪വം ചിത്രങ്ങൾ. മേളയിൽ പ്രേക്ഷക൪ കാത്തിരുന്ന ചിത്രം ‘ ബ്ളൂ ഈസ് ദ വാമസ്റ്റ് കള൪’ തിങ്കളാഴ്ച പ്രദ൪ശിപ്പിച്ച ചിത്രങ്ങളിൽ മുന്നിലത്തെി.
കാൻ ഫെസ്റ്റിവലിൽ ഏറെ ശ്രദ്ധ നേടിയ ഈ ചിത്രം പെണ്ണുടലിൻെറ സ്വകാര്യതകളിലൂടെയും നിഗൂഢ ലൈംഗികതകളിലൂടെയും സഞ്ചരിക്കുന്നതായിരുന്നു. സ്ത്രീത്വത്തിൻെറ മനസ്സും ശരീരവും തുറന്നുകാട്ടപ്പെടുന്ന ചിത്രം അബ്ദുലത്തീഫ് കെച്ചീച്ചെയാണ് സംവിധാനം ചെയ്തത്. ഫ്രാൻസ്,ബെൽജിയം,സ്പെയിൻ എന്നീ രാജ്യങ്ങളുടെ സഹകരണത്തോടെയാണ് ചിത്രം നി൪മിച്ചത്. പ്രതികരണം പൊതുബോധത്തിന് അനുസൃതമായിരിക്കണമെന്ന നടപ്പ് ശീലം ധിക്കരിച്ച് ജീവിക്കുന്ന പതിനഞ്ചുകാരിയാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രം. അസംതൃപ്ത ലൈംഗികതയെ ദാ൪ശനിക തലങ്ങളിലേക്ക് ഉന്നയിക്കുന്ന ചിത്രത്തെ അതേ ഗൗരവത്തിലെടുക്കാൻ പ്രേക്ഷക൪ താൽപര്യം കാണിച്ചോ എന്നത് മറ്റൊരു ഘടകമായി നിലനിൽക്കുന്നു. രണ്ട് പെൺകുട്ടികൾ തമ്മിലുള്ള ദൃഢബന്ധത്തെ സാമൂഹിക തലത്തിലൂടെ നോക്കിക്കാണുകയാണ് ചിത്രം. സോഫിയൻ എൽ ഫെനിയുടെ ഛായാഗ്രഹണവും ഈ സിനിമയുടെ പ്രത്യേകതയായിരുന്നു.
ഇന്ത്യൻ സിനിമാ വിഭാഗത്തിൽ പ്രദ൪ശിപ്പിച്ച ‘ഫ്രാനഡ്രി’യായിരുന്നു മറ്റൊരു നല്ല ചിത്രം. മാ൪ക്കൊ ബെലുചിയോയുടെ ഡോ൪മെൻറ് ബ്യൂട്ടിയും കിതാവെ സ്ളോൻസ്കിയുടെ ഇൻ ഹൈഡിങ്ങും വീണാ ബക്ഷിയുടെ ദി കോഫിൻ മേക്കറും ലൂസിയയുടെ ജ൪മൻ ഡോക്ടറും ഉൾപ്പെടെ സിനിമകളും പ്രേക്ഷക ഹൃദയം കീഴടക്കി. 17 വ൪ഷമായി അബോധാവസ്ഥയിലുള്ള മകളുടെ ദയാവധത്തിനായി പിതാവ് നടത്തുന്ന നിയമപോരാട്ടത്തിൻെറ കഥയാണ് ഡോ൪മെൻ ബ്യൂട്ടി. ജീവിതം, മരണം, പ്രണയം എന്നിവ ഇഴ ചേ൪ത്തെടുത്ത ഈ മനോഹര ചിത്രവും പ്രേക്ഷക പ്രശംസ നേടി.
ലോകസിനിമാ വിഭാഗത്തിൽ പ്രദ൪ശിപ്പിച്ച ഇൻ ഹൈഡിങ് ആണ് മികച്ച പ്രതികരണമുണ്ടാക്കിയ മറ്റൊരു സിനിമ. രണ്ടാം ലോക മഹായുദ്ധത്തിൻെറ പശ്ചാത്തലത്തിൽ പുറം ലോകവുമായി ബന്ധം നഷ്ടപ്പെട്ട് ഒറ്റപ്പെട്ടുകഴിയുന്ന രണ്ട് സ്ത്രീകളുടെ കഥയാണ് ചിത്രത്തിൻെറ പ്രമേയം. അതിക്രൂരമായ വൈദ്യശാസ്ത്ര പരീക്ഷണങ്ങൾ നടത്തിയതിന് യുദ്ധകുറ്റവാളിയായി പ്രഖ്യാപിക്കപ്പെട്ട നാസി ഡോക്ട൪ ജോസഫ് മെങ്കലിൻെറ കഥ പറയുന്ന ജ൪മൻ ഡോക്ടറും പ്രേക്ഷക൪ക്ക് നവ്യാനുഭവമേകി. വിവിധ വിഭാഗങ്ങളിലായി 57 ചിത്രങ്ങളാണ് തിങ്കളാഴ്ച പ്രദ൪ശിപ്പിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.