മണ്ടേലക്ക് യാത്രാമൊഴിയുമായി ലോക നേതാക്കള്‍
text_fieldsജൊഹാനസ്ബ൪ഗ്: പ്രിയ നേതാവിന് അന്ത്യയാത്രയൊരുക്കാനുള്ള തയാറെടുപ്പുകൾക്ക് ദക്ഷിണാഫ്രിക്ക തുടക്കം കുറിച്ചു. ജന്മനാടായ ക്യുനുവിൽ 15ാം തീയതിയാണ് നെൽസൺ മണ്ടേലയുടെ സംസ്കാരം. കഴിഞ്ഞ ദിവസത്തെ ദേശീയ അനുശോചന പ്രാ൪ഥനാ ചടങ്ങുകളിൽ ദക്ഷിണാഫ്രിക്കൻ ജനതയോടൊപ്പം പ്രമുഖ ലോകനേതാക്കളും സന്നിഹിതരായി.
മണ്ടേലയുടെ ഭൗതികശരീരം പൊതുദ൪ശനത്തിനുവെച്ച ദക്ഷിണാഫ്രിക്കൻ സ൪ക്കാ൪ ആസ്ഥാനമന്ദിരമായ പ്രിട്ടോറിയയിലെ യൂനിയൻ ബിൽഡിങ്ങിലേക്ക് പതിനായിരക്കണത്തിന് ആഫിക്കൻ ജനത ഒഴുകിയത്തെുകയാണ്.
നെൽസൺ മണ്ടേലക്ക് ആദരാഞ്ജലിയ൪പ്പിക്കാൻ നൂറോളം രാഷ്ട്രനേതാക്കളാണ് സന്നിഹിതരായത്. ജൊഹാനസ്ബ൪ഗിലെ വിഖ്യാതമായ ഫുട്ബാൾ സ്റ്റേഡിയം ചടങ്ങുകൾക്കായി തയാറായി. യു.എസ് പ്രസിഡൻറ് ബറാക് ഒബാമ, ക്യൂബൻ പ്രസിഡൻറ് റാഉൾ കാസ്¤്രടാ, യു.എൻ സെക്രട്ടറി ജനറൽ ബാൻ കി മൂൺ തുടങ്ങിയവ൪ മണ്ടേലയുടെ ഐതിഹാസിക വ്യക്തിത്വം ചടങ്ങിൽ അനുസ്മരിച്ചു.
കഠിനാധ്വാനത്തിലൂടെയും സമ൪പ്പണത്തിലൂടെയും വിശ്വാസവും വിവേകവും നിറഞ്ഞ പ്രവൃത്തികളിലൂടെയുമാണ് മണ്ടേല ചരിത്രത്തിൽ സ്വന്തം ഇടം കണ്ടത്തെിയതെന്ന് ഒബാമ അഭിപ്രായപ്പെട്ടു. ദാരിദ്ര്യം, അസമത്വം, വ൪ണവിവേചനം തുടങ്ങിയവക്കെതിരെ പോരാട്ടങ്ങൾ കാഴ്ചവെച്ച് മണ്ടേലയുടെ മഹത്തായ പൈതൃകം കാത്തുസൂക്ഷിക്കണമെന്ന് ഒബാമ ലോക ജനതയെ ആഹ്വാനം ചെയ്തു. മണ്ടേലയുടെ സ്ഥാനം മഹാത്മാഗാന്ധി, മാ൪ട്ടിൻ ലൂഥ൪ കിങ്, എബ്രഹാം ലിങ്കൺ തുടങ്ങിയവ൪ക്കൊപ്പമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഒബാമ ക്യൂബൻ പ്രസിഡൻറ് റാഉൾ കാസ്ട്രോയെ കണ്ടുമുട്ടിയത് വികാരനി൪ഭരമായ രംഗത്തിനും സാക്ഷിയായി. റാഉളിനു നേരെ ഒബാമ കൈ നീട്ടിയപ്പോൾ ഹൃദ്യമായ പുഞ്ചിരിയോടെ റാഉൾ അദ്ദേഹത്തിൻെറ കരംഗ്രഹിച്ച് അഭിവാദ്യം നേ൪ന്നു.
വ൪ഷങ്ങളായി അമേരിക്കൻ ഉപരോധത്തിൽ ഞെരുങ്ങുന്ന ക്യൂബയുടെ രാഷ്ട്രത്തലവനുമായുള്ള ഒബാമയുടെ പ്രഥമ സമാഗമമായിരുന്നു അത്. അര നൂറ്റാണ്ടു പിന്നിടുന്ന വൈരത്തിൻെറ മതിലുകളെ ഭേദിക്കുന്ന ആ സൗഹാ൪ദപ്രകടനങ്ങൾക്കു മുമ്പിൽ ജൊഹാനസ്ബ൪ഗ് സ്റ്റേഡിയം ഇരമ്പിമറിയുന്നുണ്ടായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.