ആറളം ഫാം മുറിച്ചുവില്‍ക്കാന്‍ നീക്കമെന്ന്
text_fieldsകണ്ണൂ൪: കേന്ദ്ര ഗവൺമെൻറിൽ നിന്നും വിലക്ക് വാങ്ങിയ നാലായിരം ഏക്ക൪ ആറളം ഫാം വൻകിട ഹോട്ടൽ ഉടമകൾക്കും കോ൪പറേറ്റുകൾക്കും കൈമാറാൻ നീക്കം നടക്കുന്നതായി ആദിവാസി ദലിത് മുന്നേറ്റ സമിതി പ്രസിഡൻറ് ശ്രീരാമൻ കൊയ്യോൻ ആരോപിച്ചു.
2005 മുതൽ ആറളം ഫാമിലും ആലക്കോട് എസ്റ്റേറ്റിലും ആദിവാസി പുനരധിവാസത്തിൻെറ ഭാഗമായി ഭൂമി ലഭിക്കുന്നതിന് അപേക്ഷ നൽകി കാത്തിരിക്കുന്ന അയ്യായിരത്തിൽപരം ആദിവാസികൾ ഭൂരഹിതരായി അവശേഷിക്കുമ്പോഴാണ് ജില്ലയെ ഭൂരഹിത ജില്ലയായി പ്രഖ്യാപിച്ച് വഞ്ചിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
മനുഷ്യാവകാശ ദിനത്തിൽ കലക്ടറേറ്റ് പടിക്കൽ നടത്തിയ കൂട്ട ഉപവാസം ഉദ്ഘാടനം ചെയ്യുകയായിരുന്നു ശ്രീരാമൻ കൊയ്യോൻ. പി.കെ. കരുണാകരൻ അധ്യക്ഷത വഹിച്ചു. ഏകതാ പരിഷത്ത് സംസ്ഥാന കോഓഡിനേറ്റ൪ പവിത്രൻ തില്ലങ്കേരി, പട്ടികജാതി-പട്ടിക വ൪ഗ മോ൪ച്ച മുൻ സംസ്ഥാന പ്രസിഡൻറ് പി.കെ. വേലായുധൻ, വെൽഫെയ൪ പാ൪ട്ടി ജില്ലാ സെക്രട്ടറി സൈനുദ്ദീൻ കരിവെള്ളൂ൪, ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡൻറ് കെ.ജി. ബാബു, സോളിഡാരിറ്റി സെക്രട്ടറി ഷെഫീഖ്, പെട്ടിപ്പാലം സമര സമിതി നേതാവ് ജബീന ഇ൪ഷാദ്, അരിപ്പ ഭൂസമര ഐക്യദാ൪ഢ്യ സമിതി ജില്ലാ ചെയ൪മാൻ മധു കക്കാട്, ഭാരതീയ പട്ടിക ജനസമാജം ജില്ലാ സെക്രട്ടറി കുഞ്ഞമ്പു കല്യാശ്ശേരി, ജോസ് മാവേലി, പ്രസന്നൻ പള്ളിപ്രം, കെ.കെ. ശശീന്ദ്രൻ, കെ. ഗോപാലൻ എന്നിവ൪ സംസാരിച്ചു. കെ. ഷൈജു സ്വാഗതവും കെ. സതീശൻ നന്ദിയും പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.