‘മദ്റസകള്‍ വിവര സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തണം’
text_fieldsഉദുമ: വിദ്യാഭ്യാസ രംഗത്ത് അനുദിനം മാറ്റങ്ങൾ കൊണ്ടു വരുന്ന വിവര സാങ്കേതിക വിദ്യയുടെ പ്രയോജനം മദ്റസകളിലേക്ക് കൂടി വ്യാപിപ്പിക്കണമെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡൻറ് പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ അഭിപ്രായപ്പട്ടു. തൊട്ടി മഅ്ദിനുൽ ഉലൂം മദ്റസ നവീകരണ പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിൻെറ സാമൂഹിക നവോത്ഥാനത്തിന് മദ്റസകൾ നിസ്തുലമായ സംഭാവനകൾ അ൪പ്പിക്കുന്നുണ്ട്. ധാ൪മിക വിദ്യാഭ്യാസത്തിന് സമൂഹത്തിൽ ആരോഗ്യകരമായ മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
തൊട്ടി ജമാഅത്ത് പ്രസിഡൻറ് സ്വാലിഹ് മാസ്റ്റ൪ അധ്യക്ഷത വഹിച്ചു. കെ.എം. അബ്ദുറഹ്മാൻ ഹാജി, ബാങ്ക് മുഹമ്മദ് കുഞ്ഞി ഹാജി, സ്വാലിഹ് ഹാജി, ടി. അബ്ദുൽ ഖാദ൪, മുക്കൂട് മുഹമ്മദ് കുഞ്ഞി, എം.എ.ലത്തീഫ്, ശറഫുദ്ദീൻ നിസാമി, അബ്ദുല്ല മുസ്ലിയാ൪ ഞെക്ളി, ഹംസ മുസ്ലിയാ൪, ശരീഫ് ഹുദവി, ശുഐബ് അബ്ദുൽഖാദ൪ അബ്ദുല്ല, ഹാശി൪ മുഹമ്മദ്, അബ്ദുറഹ്മാൻ ഹുദവി, ബദ്റുദ്ദീൻ ഹുദവി, അബ്ദുന്നൂ൪ ഹുദവി എന്നിവ൪ സംസാരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.