Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightവെള്ളത്തില്‍ വരച്ച വര...

വെള്ളത്തില്‍ വരച്ച വര അഥവാ കൊല്ലം-കോട്ടപ്പുറം ദേശീയ ജലപാത

text_fields
bookmark_border
വെള്ളത്തില്‍ വരച്ച വര അഥവാ കൊല്ലം-കോട്ടപ്പുറം ദേശീയ ജലപാത
cancel

അരൂ൪: കൊല്ലം-കോട്ടപ്പുറം ദേശീയ ജലപാത വെള്ളത്തിൽ വരച്ച വരമാത്രം. പദ്ധതിയുടെ ഒൗദ്യോഗിക ഉദ്ഘാടനം കഴിഞ്ഞ് ആറുവ൪ഷം പിന്നിട്ടിട്ടും കായലിലൂടെ ബാ൪ജുകൾ ഒഴുകിയില്ല.
തിരക്കേറിയ റോഡ് ഗതാഗതത്തിന് പകരം അതിവേഗ ഹോമ൪ക്രാഫ് ഗതാഗതം വിഭാവനം ചെയ്ത് റൂട്ടൊരുക്കവും നടത്തിയ ജലപാതയാണിത്.
കേരളത്തിൻെറ വടക്ക് മുതൽ തെക്കുവരെ നീളുന്ന ചെലവുകുറഞ്ഞ ചരക്കുനീക്കത്തിന് 85 കോടി മുടക്കിയാണ് റൂട്ടൊരുക്കിയത്. 168 കിലോമീറ്റ൪ ദൂരം വരുന്ന ജലപാത 2007 നവംബറിൽ കമീഷൻ ചെയ്തെങ്കിലും രണ്ടാംഘട്ട പ്രവ൪ത്തനങ്ങൾ പോലും സുഗമമായി നടത്തിയില്ളെന്ന ആക്ഷേപം ശക്തമാണ്. അതിവേഗ ജലയാനങ്ങൾക്കും ഭാരംകയറ്റിയ ബാ൪ജുകൾക്കും സഞ്ചരിക്കാൻതക്ക വിസ്തൃതിയോടെയും ആഴത്തിലും വഴിയൊരുക്കുന്നതിൽ അതോറിറ്റി അധികൃത൪ വിജയിച്ചിട്ടില്ളെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
ആദ്യഘട്ടത്തിൽ കൊച്ചിയിലെ ഒരു കമ്പനിയിലേക്ക് രാസവസ്തുക്കൾ എത്തിക്കുന്നതിന് ബാ൪ജുകൾ കടന്നുപോയിരുന്നു. പിന്നീട് അതും നിലച്ചു.
ദേശീയ ജലപാത തുട൪ച്ചയായി ഉപയോഗിക്കപ്പെടാത്തതിനാൽ ദിശയും അവ്യക്തമാണ്. മാ൪ഗരേഖ വ്യക്തമല്ലാത്തതിനാൽ ആശങ്ക നിലനിൽക്കുന്നുണ്ട്. ആഴം കൂടിയഭാഗം അടയാളപ്പെടുത്തുന്ന ബോയകൾ പായലിലും ഒഴുക്കിലുംപെട്ട് സ്ഥാനചലനം സംഭവിച്ചിട്ടുണ്ട്. ഇത് ജലപാതയെ വഴിതെറ്റിക്കും. അരൂ൪ ഭാഗത്തെ മൂന്ന് പാലങ്ങൾക്കടിയിലൂടെ വലിയ ബാ൪ജുകൾ കടന്നുപോകുന്നതിന് പ്രയാസമുണ്ട്.
കായലിൻെറ ആഴംകൂട്ടൽ, അടയാള ബോയകൾ സ്ഥാപിക്കൽ, തീരസംരക്ഷണം എന്നിവ ലക്ഷ്യമാക്കി കേന്ദ്രസ൪ക്കാ൪ കോടികൾ ചെലവഴിച്ചിട്ടുണ്ടെന്നാണ് കണക്ക്. എന്നാൽ, ജലപാതക്ക് റൂട്ടൊരുക്കാൻ തൊഴിലിടങ്ങൾ നഷ്ടപ്പെടുത്തിയ മത്സ്യത്തൊഴിലാളികൾക്ക് നഷ്ടപരിഹാരം നൽകുന്ന കാര്യം ഇപ്പോഴും അനിശ്ചിതത്വത്തിലാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story