നരേന്ദ്രമോഡിക്ക് രാജ്യത്തെ നയിക്കാന്‍ യോഗ്യതയില്ല -കെ. മുരളീധരന്‍
text_fieldsകായംകുളം: ഗുജറാത്തിലെ ജനങ്ങളെ പോലും ഒന്നായി കാണാൻകഴിയാത്ത നരേന്ദ്രമോഡിക്ക് രാജ്യത്തെ നയിക്കാൻ യോഗ്യതയില്ളെന്ന് കെ.പി.സി.സി മുൻ പ്രസിഡൻറ് കെ. മുരളീധരൻ എം.എൽ.എ പറഞ്ഞു. സംസ്കാര രഹിതമായ പെരുമാറ്റത്തിൻെറ ഉടമകൂടിയാണ് മോഡി. കോൺഗ്രസ് സേവാദൾ വള്ളികുന്നം മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോൺഗ്രസും ബി.ജെ.പിയും തമ്മിൽ നടക്കുന്ന മത്സരത്തിൽ മതേതര പാരമ്പര്യമുള്ള കോൺഗ്രസാണ് വിജയിക്കേണ്ടത്.
കോൺഗ്രസിൻെറ തോൽവിയിൽ എതി൪പക്ഷക്കാരോടൊപ്പം ആഹ്ളാദം പങ്കിടുന്ന ചില൪ യു.ഡി.എഫിലുമുണ്ട്. ചീഫ് സ്ഥാനം വഹിക്കുന്നവരാണ് കോൺഗ്രസിൻെറ പണി തീരുമെന്ന് പറയുന്നത്. കേന്ദ്രസ൪ക്കാ൪ നടപ്പാക്കിയ ജനോപകാരപ്രദമായ പദ്ധതികളുടെ ഫലം ലഭിക്കുന്നതിന് മുമ്പ് തെരഞ്ഞെടുപ്പ് വന്നതാണ് ദോഷമായത്.
സേവാദൾ മണ്ഡലം ചെയ൪മാൻ ഷിയാസ് ഖാൻ അധ്യക്ഷത വഹിച്ചു.
കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. സി.ആ൪. ജയപ്രകാശ്, സെക്രട്ടറി അഡ്വ. കെ.പി. ശ്രീകുമാ൪, പെൻഷൻ ബോ൪ഡ് ചെയ൪മാൻ എം.എം. ബഷീ൪, സേവാദൾ ജില്ലാ വൈസ് ചെയ൪മാൻ എസ്.വൈ. ഷാജഹാൻ, ദലിത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.ബി. ബാബുരാജ്, പഞ്ചായത്ത് പ്രസിഡൻറ് ബി. രാജലക്ഷ്മി, വൈസ് പ്രസിഡൻറ് എൻ. സത്യശീലൻ, പി. രാമചന്ദ്രൻപിള്ള, മഠത്തിൽ ഷുക്കൂ൪, ഡി. തമ്പാൻ, എൻ. രവീന്ദ്രൻ, എം.എ. സലാം, കെ. രാധാകൃഷ്ണനുണ്ണിത്താൻ, ആ൪. വിജയൻപിള്ള, സണ്ണി തടത്തിൽ തുടങ്ങിയവ൪ സംസാരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.