കര്‍ഷക ബോര്‍ഡ് രൂപവത്കരിക്കണം - നെല്‍കര്‍ഷക കൂട്ടായ്മ
text_fieldsആലപ്പുഴ: കാ൪ഷിക മേഖലയിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ക൪ഷക ബോ൪ഡ് രൂപവത്കരിക്കാൻ സ൪ക്കാ൪ തയാറാകണമെന്ന് നെൽക൪ഷക കൂട്ടായ്മ പാട്ടകൃഷിക്കാ൪ സംസ്ഥാന പ്രസിഡൻറ് പി.ആ൪. സലിംകുമാ൪ വാ൪ത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
ബോ൪ഡ് രൂപവത്കരിച്ചാൽ ക൪ഷകരുടെ പ്രശ്നങ്ങൾക്ക് പെട്ടെന്ന് പരിഹാരം കാണാൻ കഴിയും. കൂടാതെ കുട്ടനാട് പാക്കേജിലെ വിവിധ പദ്ധതികൾ നടപ്പാക്കാനും വിത്ത്, വളം, കീടനാശിനി എന്നിവയുടെ വില നിയന്ത്രിക്കാനും കഴിയും. നെല്ലിന് ഉൽപാദന ചെലവിന് ആനുപാതികമായി കിലോക്ക് 25 രൂപയായി നിശ്ചയിക്കണം.
കുട്ടനാട് പാക്കേജിൻെറ നടത്തിപ്പിന് കൃഷി വകുപ്പിൻെറ നേതൃത്വത്തിൽ മറ്റ് വകുപ്പുകളെ ഏകോപിപ്പിച്ചുള്ള പ്രവ൪ത്തനം നടത്താൻ അടിയന്തര നടപടി സ൪ക്കാ൪ സ്വീകരിക്കണം. കൃഷിച്ചെലവ് വ൪ധിച്ച സാഹചര്യത്തിൽ നെല്ലിൻെറ സംഭരണ വില ക്വിൻറലിന് 2600 രൂപയായി ഉയ൪ത്തണം.
നെല്ല് സംഭരിച്ചാൽ ഉടൻ പി.ആ൪.എസ് നൽകുക, റീഡിങ്ങിൽ കൃത്യത പാലിക്കുക, കൊയ്ത്തുയന്ത്രത്തിന് കൃത്യമായ വാടക നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് മുഖ്യമന്ത്രിക്കും കൃഷിമന്ത്രിക്കും ക൪ഷക൪ നിവേദനം നൽകിയിട്ടുണ്ട്. കുട്ടനാട്ടിലെ നെൽകൃഷി ഏകീകരിക്കുന്നതിന് സ൪ക്കാ൪ ഏകീകൃത കാ൪ഷിക കലണ്ട൪ പ്രഖ്യാപിക്കുമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.