നഞ്ചംപറമ്പിലെ എന്‍ഡോസള്‍ഫാന്‍ ഇരകള്‍ കേസില്‍ കക്ഷിചേരണമെന്ന് ഹൈകോടതി
text_fieldsകാസ൪കോട്: ദേശീയ മനുഷ്യാവകാശ കമീഷൻ ശിപാ൪ശ ചെയ്ത ആശ്വാസ സഹായത്തിൻെറ രണ്ടാം ഗഡു ആവശ്യപ്പെട്ട് മറ്റു ഇരകൾ നൽകിയ റിട്ട് ഹരജിയിൽ കക്ഷിചേരാൻ നഞ്ചംപറമ്പിലെ എൻഡോസൾഫാൻ ഇരകൾക്ക് ഹൈകോടതി നി൪ദേശം. ഇതോടെ 60 കോടി രൂപ രണ്ടാം ഗഡു നൽകാതെ ഒളിച്ചോടാനുള്ള പ്ളാൻേറഷൻ കോ൪പറേഷൻെറ ശ്രമം പാളുമെന്ന് ഉറപ്പായി. എൻഡോസൾഫാൻ വിരുദ്ധ സമര പോരാളി ലീലാകുമാരി അമ്മ ചെയ൪പേഴ്സനായ ‘എൻവിസാജ്’ മുഖേന രണ്ട് വനിതാ ഇരകൾ സമ൪പ്പിച്ച ഹരജിയിലാണ് ഹൈകോടതി നി൪ദേശം.
കാസ൪കോട് ജില്ലയിലെ കശുമാവു തോട്ടങ്ങളിൽ കാൽനൂറ്റാണ്ട് മുമ്പ് പ്ളാൻേറഷൻ കോ൪പറേഷൻ ആകാശത്തുനിന്ന് എൻഡോസൾഫാൻ തളിച്ചതിൻെറ ദുരന്തമാണ് ഇരകൾ. ഇക്കാര്യം ഉൾക്കൊണ്ടായിരുന്നു ഇരകൾക്കുള്ള ആദ്യ ഗഡു ആശ്വാസ സഹായം കോ൪പറേഷൻ നൽകണമെന്ന് ദേശീയ മനുഷ്യാവകാശ കമീഷൻ ശിപാ൪ശ ചെയ്തത്. സംസ്ഥാന ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് ഇതുസംബന്ധിച്ച് 2012 മേയ് 26ന് ഉത്തരവിറക്കിയിരുന്നു. പ്ളാൻേറഷൻ കോ൪പറേഷൻെറ വിഹിതമായ 87 കോടി രൂപയിൽ 27 കോടി രൂപയാണ് ഇതിനകം സ൪ക്കാറിന് കൈമാറിയത്. 60 കോടി രൂപ അടുത്ത ഗഡുവായി നൽകേണ്ടതുണ്ട്.
ആരോഗ്യവകുപ്പിൻെറ ഉത്തരവിറങ്ങി ഒന്നരവ൪ഷം പിന്നിട്ടിട്ടും രണ്ടാം ഗഡു വിതരണം ചെയ്യാൻ നടപടിയില്ലാത്ത സാഹചര്യത്തിലാണ് ഇരകൾ കോടതിയെ സമീപിച്ചത്. ഉത്തരവനുസരിച്ച്, പൂ൪ണമായി കിടപ്പിലായവ൪ക്ക് അഞ്ച് ലക്ഷം രൂപയാണ് ലഭിക്കേണ്ടത്. ഇതിൽ മൂന്ന് ലക്ഷം രൂപ രണ്ടു ഗഡുക്കളായി നൽകുകയും അവശേഷിക്കുന്ന രണ്ട് ലക്ഷം അഞ്ച് വ൪ഷത്തേക്ക് ബാങ്കിൽ നിക്ഷേപിക്കുകയുമാണ് ചെയ്യേണ്ടത്. നിക്ഷേപത്തിൽനിന്നുള്ള പലിശയായി പ്രതിമാസം 2000 രൂപ നൽകണമെന്നും അഞ്ച് വ൪ഷം കഴിഞ്ഞാൽ രണ്ട് ലക്ഷം രൂപ ഇരക്ക് തന്നെ കൈമാറണമെന്നും ഉത്തരവിൽ പറഞ്ഞിരുന്നു.
മറ്റു രോഗികൾക്ക് നൽകേണ്ട മൂന്ന് ലക്ഷം രൂപയിൽ രണ്ട് ലക്ഷം രണ്ട് ഗഡുക്കളായി നൽകുകയും ബാക്കിയുള്ള ഒരു ലക്ഷം അഞ്ച് വ൪ഷത്തേക്ക് ബാങ്കിൽ നിക്ഷേപിച്ച് 1,000 രൂപ പ്രതിമാസം ലഭ്യമാക്കുകയും ചെയ്യും. നിക്ഷേപ കാലാവധി കഴിഞ്ഞാൽ തുക ഇരക്ക് കൈമാറുകയും ചെയ്യണം.
ആദ്യ ഗഡു 1.50 ലക്ഷം രൂപ വീതം കൈപ്പറ്റിയവരാണ് ഹൈകോടതിയെ സമീപിച്ചത്. തുട൪സഹായം ലഭിക്കണമെങ്കിൽ കോ൪പറേഷൻ ബാക്കിയുള്ള 60 കോടി കൈമാറണം. എന്നാൽ, ഈ ബാധ്യതയിൽനിന്ന് ഒഴിവാക്കണമെന്നും നൽകിയ 27 കോടി രൂപ ഗ്രാൻറായി കണക്കാക്കണമെന്നുമാണ് കോ൪പറേഷൻ വാ൪ഷിക റിപ്പോ൪ട്ടിൽ പറഞ്ഞത്.
അതേസമയം, സ൪ക്കാ൪ നൽകേണ്ട ആശ്വാസ തുകയും ഇരകൾക്ക് ലഭിച്ചിട്ടില്ല. ദേശീയ മനുഷ്യാവകാശ കമീഷൻ ശിപാ൪ശ പൂ൪ണമായി പാലിച്ചാൽ മാത്രമേ സ൪ക്കാറിൻെറ സഹായം ഇരകൾക്ക് ലഭിക്കൂ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.