‘കാണാതായ’ യുവതി കോടതിയില്‍ ഹാജരായി
text_fieldsശാസ്താംകോട്ട: കഴിഞ്ഞ മാസം ഏഴ് മുതൽ വീട്ടിൽനിന്ന് ‘കാണാതായ’ യുവതി അഭിഭാഷക൪ക്കൊപ്പം ശാസ്താംകോട്ട മജിസ്ട്രേറ്റ് കോടതിയിൽ ഹാജരായി. ഇവരുടെ തിരോധാനവുമായി ബന്ധപ്പെട്ട് യുവാവിനെ ശാസ്താംകോട്ട പൊലീസ് പിടികൂടി റിമാൻഡ് ചെയ്തിരുന്നു. ഇയാളെ മൂന്നുദിവസം നിയമവിരുദ്ധ കസ്റ്റഡിയിൽ സൂക്ഷിച്ചത് വിവാദമായി.
മജിസ്ട്രേറ്റ് ദേവൻ കെ. മേനോൻ മുമ്പാകെ യുവതി മൊഴി നൽകി. തൻെറ ഭ൪ത്താവ് മദ്യലഹരിയിൽ നഗ്ന ചിത്രങ്ങൾ പക൪ത്തി പ്രചരിപ്പിച്ചെന്നും രണ്ട് പൊലീസ് ഉദ്യോഗസ്ഥ൪ ഒരു മാസത്തോളം ഫോണിൽ വിളിച്ച് അശ്ളീലം പറയുകയും നഗ്നചിത്രങ്ങൾ ഉപയോഗിച്ച് കേസെടുക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും മൊഴിയിൽ പറയുന്നു. ഭ൪ത്താവിൽനിന്ന് സംരക്ഷണം ആവശ്യപ്പെട്ട് പരാതിപ്പെട്ടപ്പോഴാണത്രെ പൊലീസ് ഉദ്യോഗസ്ഥ൪ ഇങ്ങനെ പെരുമാറിയത്. തന്നെ കാണാതായതായി ശാസ്താംകോട്ട പൊലീസിൽ പരാതിയുണ്ടെന്ന വിവരമറിഞ്ഞാണ് ഹാജരാകുന്നതെന്നും യുവതി പറഞ്ഞു. പൊലീസിൻെറ ശല്യം സഹിക്കവയ്യാതെ സിം കാ൪ഡ് മാറ്റിയശേഷം ഓച്ചിറയിലെ ബന്ധുവീട്ടിൽ താമസിക്കുകയായിരുന്നു.
മൊഴി നൽകിയതോടെ ഇവരുടെ തിരോധാനം സംബന്ധിച്ച് ശാസ്താംകോട്ട പൊലീസ് രജിസ്റ്റ൪ ചെയ്ത കേസ് വിവാദമാവുകയാണ്. പൊലീസ് ഉദ്യോഗസ്ഥ൪ക്കെതിരെയുള്ള മൊഴിയിൽ സാക്ഷികളിൽനിന്ന് തെളിവെടുക്കാൻ കോടതി തീരുമാനിച്ചതായി അഡ്വ. ആ൪. ഗോപകുമാ൪ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.