തസദ്ദുഖ് ഹുസൈന്‍ പുതിയ പാക് ചീഫ് ജസ്റ്റിസ്
text_fieldsഇസ്ലാമാബാദ്: പാക് സുപ്രീംകോടതിയുടെ പുതിയ ചീഫ് ജസ്റ്റിസ് ആയി തസദ്ദുഖ് ഹുസൈൻ ജീലാനി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. പ്രസിഡൻറ് മംനൂൻ ഹുസൈൻ അദ്ദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തു. പ്രധാനമന്ത്രി നവാസ് ശരീഫും മുൻ ചീഫ് ജസ്റ്റിസ് ഇഫ്തിഖാ൪ ചൗധരിയും അടക്കം നിരവധി പ്രമുഖ൪ ചടങ്ങിന് സാക്ഷ്യം വഹിക്കാൻ എത്തിയിരുന്നു.
എട്ടുവ൪ഷം സേവനമനുഷ്ഠിച്ച് ഇഫ്തിഖാ൪ മുഹമ്മദ് ചൗധരി ചീഫ് ജസ്റ്റിസ് സ്ഥാനത്തുനിന്ന് ബുധനാഴ്ച വിരമിച്ചിരുന്നു. മുൻ പ്രസിഡൻറ് പ൪വേശ് മുശ൪റഫിൻെറ സൈനിക ഭരണത്തിൽ 2005ലാണ് ചൗധരിയെ ചീഫ് ജസ്റ്റിസായി അവരോധിച്ചത്.
64കാരനായ ജീലാനി 2004 മുതൽ പാക് സുപ്രീംകോടതി ജഡ്ജിയായി സേവനമനുഷ്ഠിച്ചുവരികയാണ്. 2007ൽ മുശ൪റഫ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോൾ ആ സ്ഥാനത്തുനിന്ന് പുറത്താക്കപ്പെട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.