ഐഡിയല്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ അഞ്ചു ലക്ഷത്തിന്‍െറ വീട് നിര്‍മിച്ച് നല്‍കുന്നു
text_fieldsസുൽത്താൻ ബത്തേരി: ‘കാരുണ്യ’ ജനസേവന പദ്ധതിയുടെ ഭാഗമായി ബത്തേരി ഐഡിയൽ ഇംഗ്ളീഷ് സ്കൂൾ വിദ്യാ൪ഥികൾ സൗജന്യമായി നി൪മിച്ചു നൽകുന്ന വീടിൻെറ ശിലാസ്ഥാപനം ശനിയാഴ്ച രാവിലെ 11ന് സംസ്ഥാന വനിതാ കമീഷൻ ചെയ൪പേഴ്സൻ കെ.സി. റോസക്കുട്ടി ടീച്ച൪ നി൪വഹിക്കുമെന്ന് വിദ്യാ൪ഥി പ്രതിനിധികൾ വാ൪ത്താസമ്മേളനത്തിൽ അറിയിച്ചു.
ബീനാച്ചി എക്സ് സ൪വീസ്മെൻ കോളനിക്കു സമീപം വാറോഡ് ഹബീബിന് സൗജന്യമായി ലഭിച്ച 10 സെൻറ് സ്ഥലത്താണ് വീടിന് തറക്കല്ലിടുന്നത്. അഞ്ചു ലക്ഷം രൂപ ചെലവിൽ 500 ചതുരശ്ര അടി വീടാണ് വിദ്യാ൪ഥികൾ നി൪മിച്ചു നൽകുന്നത്.
പദ്ധതിയിൽ ലഭിച്ച അപേക്ഷകളിൽ നി൪ദിഷ്ട മാനദണ്ഡപ്രകാരം അ൪ഹനായ വ്യക്തിയെയാണ് ഗുണഭോക്താവായി തെരഞ്ഞെടുത്തത്. വിദ്യാ൪ഥികളുടെ ഈ മാനുഷികപ്രവ൪ത്തനത്തിന് അധ്യാപക രക്ഷാക൪തൃ സമിതിയിൽനിന്നും സമൂഹത്തിൽനിന്നും പിന്തുണ ലഭിക്കുന്നുണ്ട്. ‘കാരുണ്യ’ പദ്ധതിയിൽ തേലമ്പറ്റ കോളനി നിവാസികൾക്ക് വസ്ത്രവിതരണം, ചികിത്സാ സഹായ വിതരണം എന്നിവയും നടത്തിയിരുന്നു.
സ്കൂൾ ക്യാപ്റ്റൻ അഭിനന്ദ് എം. ബാബുരാജ്, വൈസ് ക്യാപ്റ്റൻ സാന്ദ്ര മെറിൻ ജോയി, സ്പോ൪ട്സ് ക്യാപ്റ്റൻ ഫിറോസ്ഖാൻ, ഫൈൻ ആ൪ട്സ് സെക്രട്ടറി ഷാഹിദ് റാസി, സ്കൂൾ പ്രിഫക്ട് ഹെഡ് നജീബ്, സ്റ്റുഡൻറ് എഡിറ്റ൪ ഹെന്ന ഫാത്തിമ എന്നിവ൪ വാ൪ത്താസമ്മേളനത്തിൽ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.