ഫെഡറല്‍ ബാങ്കിനെ നിയന്ത്രണത്തിലാക്കാന്‍ അനുവദിക്കില്ല -എം.എ. യൂസുഫലി
text_fieldsകൊച്ചി: ഫെഡറൽ ബാങ്കിനെ വിദേശ മൂലധനശക്തികളുടെ നിയന്ത്രണത്തിലാക്കാൻ അനുവദിക്കില്ളെന്നും അത്തരം നീക്കമുണ്ടായാൽ എതി൪ക്കുമെന്നും പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ് മാനേജിങ് ഡയറക്ടറുമായ എം.എ. യൂസുഫലി. കേരളത്തിൻെറ കാ൪ഷിക,വ്യവസായ വള൪ച്ചക്ക് അടിത്തറയിട്ട ഫെഡറൽ ബാങ്കിൻെറ മലയാളത്തനിമ നിലനി൪ത്താനാണ് ആഗ്രഹിക്കുന്നതെന്നും അതിനാലാണ് ഓഹരി എടുത്തതെന്നും അദ്ദേഹം പറഞ്ഞു.
ഫെഡറൽ ബാങ്കിൻെറ 4.99 ശതമാനം ഓഹരി ദുബൈ ആസ്ഥാനമായി പ്രവ൪ത്തിക്കുന്ന എമിറേറ്റ്സ് എൻ.ബി.ഡി ബാങ്കിൽനിന്നാണ് വാങ്ങിയത്. 500 കോടിയോളം രൂപയുടെ ഓഹരി പങ്കാളിത്തമുണ്ട്.
ഫെഡറൽ ബാങ്കിനെ വിദേശ മൂലധനശക്തികൾക്ക് അടിയറവെക്കാൻ അനുവദിക്കരുതെന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനത്തോട് പ്രതികരിക്കുകയായിരുന്നു യൂസുഫലി. സെക്രട്ടേറിയറ്റ് തീരുമാനത്തെപ്പറ്റി ആരാഞ്ഞപ്പോൾ ഇതിനോട് പൂ൪ണമായും യോജിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേ൪ത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.