ഇംഗ്ളീഷ് പ്രീമിയര്‍ ലീഗ്:ആഴ്സനല്‍ വലനിറച്ച് സിറ്റി
text_fieldsലണ്ടൻ: ഇംഗ്ളീഷ് പ്രീമിയ൪ ലീഗിൽ ആഴ്സനലിന് കളിപഠിപ്പിച്ച പെരുങ്കളിയാട്ടത്തിൽ മാഞ്ചസ്റ്റ൪ സിറ്റിക്ക് ആറു ഗോളിൻെറ തക൪പ്പൻ ജയം. സ്വന്തം ഗ്രൗണ്ടിൽ നാട്ടുകാരുടെ ആ൪പ്പുവിളികൾക്കിടെയിറങ്ങിയ സിറ്റി കളിയുടെ 14ാം മിനിറ്റിൽ സെ൪ജിയോ അഗ്യൂറോയിലൂടെ ഗോളാറാട്ട് ആരംഭിച്ചപ്പോൾ കൊടിയിറങ്ങിയത് ഇഞ്ച്വറി ടൈമിൻെറ അവസാന സെക്കൻഡിൽ യായാ ടുറെയുടെ പെനാൽറ്റിയിലൂടെ.
ഫെ൪ണാണ്ടീന്യോ ഇരട്ടഗോൾ (51,88) നേടിയപ്പോൾ അൽവാരോ നെഗ്രഡോ (39), ഡേവിഡ് സിൽവ (66) എന്നിവരാണ് സിറ്റിയുടെ ശേഷിച്ച ഗോളടിക്കാ൪. ഇരട്ട ഗോളുമായി തിയോ വാൽക്കോട്ടും (31, 63), അവസാന മിനിറ്റിൽ പെ൪ മെ൪റ്റസാകറും സ്കോ൪ചെയ്തെങ്കിലും ഇത്തിഹാദ് സ്റ്റേഡിയത്തിൽ സിറ്റിയൊരുക്കിയ പ്രളയത്തിൽനിന്ന് കരപറ്റാൻ സഹായം ചെയ്തില്ല.
മറ്റൊരു മത്സരത്തിൽ ചെൽസി 2-1ന് ക്രിസ്റ്റൽ പാലസിനെ തോൽപിച്ചു. ഫെ൪ണാണ്ടോ ടോറസും (16), റമിറസും (35) ചേ൪ന്നാണ് നീലപ്പടക്ക് വിജയമൊരുക്കിയത്. ലീഗ് പോയൻറ് പട്ടികയിൽ ആഴ്സനൽ ഒന്നാമതും (35), ചെൽസി രണ്ടാമതും (33), മാഞ്ചസ്റ്റ൪ സിറ്റി (32) മൂന്നാം സ്ഥാനത്തുമാണ്. തക൪പ്പൻ ഫോമിലുള്ള എവ൪ടൻ 4-1ന് ഫുൾഹാമിനെ വീഴ്ത്തി. 31 പോയൻറുമായി നാലാം സ്ഥാനത്താണ് എവ൪ടൻ.
യുവേഫ ചാമ്പ്യൻസ് ലീഗിലെ അവസാന ഗ്രൂപ് മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ബയേൺ മ്യൂണികിനെ ജ൪മൻ മണ്ണിൽ കെട്ടുകെട്ടിച്ചത്തെിയ സിറ്റിയുടെ മാനസികാധിപത്യത്തിനു മുന്നിൽ ആഴ്സനൽ കീഴടങ്ങിയിരുന്നു. സെ൪ജിയോ അഗ്യൂറോയും അൽവാരോ നെഗ്രഡോയും ഡേവിഡ് സിൽവയും നയിച്ച ആക്രമണത്തിന് കോപ്പു കൂട്ടി ഫെ൪ണാണ്ടീന്യോയും സാമി൪ നസ്റിയും തന്ത്രം മെനഞ്ഞു. ഒലിവ൪ ജിറോഡ്, തിയോ വാൽക്കോട്ട്, ആരോൺ റംസി, മെസൂത് ഓസീൽ തുടങ്ങി പ്രമുഖരുമായാണ് ആഴ്സനൽ കളത്തിലിറങ്ങിയത്. എന്നാൽ, ആദ്യ മിനിറ്റ് മുതൽ ഗ്രൗണ്ട് പിടിച്ചടക്കിയ സിറ്റിക്കു പിന്നിലായി ആഴ്സനലിൻെറ ഓട്ടം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.