പിന്തുണ സ്വീകരിക്കാന്‍ ഉപാധി
text_fieldsന്യൂദൽഹി: ദൽഹിയിൽ സ൪ക്കാ൪ രൂപവത്കരിക്കാൻ നിരുപാധിക പിന്തുണ വാഗ്ദാനം ചെയ്ത ബി.ജെ.പിയേയും കോൺഗ്രസിനെയും ആം ആദ്മി പാ൪ട്ടി വെട്ടിലാക്കി. തങ്ങൾ നടപ്പാക്കാൻ ആഗ്രഹിക്കുന്ന 18 കാര്യങ്ങൾ മുന്നോട്ടുവെച്ച് ഇക്കാര്യങ്ങളിൽ നിലപാട് അറിയിക്കാൻ രണ്ടു പാ൪ട്ടികളുടെയും പ്രസിഡൻറുമാ൪ക്ക് എ.എ.പി കൺവീന൪ അരവിന്ദ് കെജ്രിവാൾ കത്തയച്ചു. ബി.ജെ.പിക്കോ കോൺഗ്രസിനോ സ്വീകരിക്കാൻ പ്രയാസമുള്ള നി൪ദേശങ്ങളാണ് ഇവയെന്നിരിക്കെ, മന്ത്രിസഭാ രൂപവത്കരണം അസാധ്യമാക്കി ദൽഹി രാഷ്ട്രപതിഭരണത്തിലേക്ക് നീങ്ങുകയാണ്.
നിയമസഭയിൽ രണ്ടാമത്തെ വലിയ കക്ഷിയായ എ.എ.പിയെ സ൪ക്കാ൪ രൂപവത്കരണത്തിന് ലെഫ്റ്റനൻറ് ഗവ൪ണ൪ നജീബ് ജുങ് ക്ഷണിച്ചതോടെയാണ് പുതിയ രാഷ്ട്രീയനീക്കങ്ങളുടെ തുടക്കം. എ.എ.പിയെ നിരുപാധികം പിന്തുണക്കാമെന്ന് കോൺഗ്രസ് കഴിഞ്ഞ രാത്രി ലെഫ്. ഗവ൪ണ൪ക്ക് കത്ത് നൽകിയിരുന്നു. ബി.ജെ.പിയും പിന്തുണ വാഗ്ദാനം ചെയ്തു. ആ൪ക്കും പിന്തുണ കൊടുക്കുകയോ സ്വീകരിക്കുകയോ ചെയ്യില്ളെന്നാണ് കെജ്രിവാളും സംഘവും തുടക്കം മുതൽ പറഞ്ഞത്. സ്വന്തമായി കേവല ഭൂരിപക്ഷമില്ലാത്തതിനാൽ പ്രതിപക്ഷത്തിരിക്കുമെന്നും പറഞ്ഞിരുന്നു.
ശനിയാഴ്ച രാവിലെ ഗവ൪ണറെ കണ്ട കെജ്രിവാൾ, സ൪ക്കാ൪ രൂപവത്കരിക്കുന്ന കാര്യത്തിൽ സാവകാശം അഭ്യ൪ഥിച്ചു. ബി.ജെ.പിയുടെയും കോൺഗ്രസിൻെറയും പ്രസിഡൻറുമാ൪ക്ക് വിവിധ വിഷയങ്ങളിൽ നിലപാട് അറിയിക്കണമെന്നാവശ്യപ്പെട്ട് കത്ത് നൽകിയിട്ടുണ്ട്. അതിനുകിട്ടുന്ന മറുപടി ജനങ്ങൾക്കു മുന്നിൽ വെച്ച്, എ.എ.പി സ൪ക്കാ൪ രൂപവത്കരിക്കണമോ എന്ന് അഭിപ്രായം ചോദിക്കും. അതിനനുസൃതമായി നിലപാടെടുക്കാൻ 10 ദിവസം നൽകണമെന്ന് കെജ്രിവാൾ പറഞ്ഞു. പാ൪ട്ടി പ്രസിഡൻറുമാ൪ക്ക് അയച്ച കത്തിൻെറ പക൪പ്പും നൽകി. ദൽഹിക്ക് പൂ൪ണ സംസ്ഥാന പദവി വേണം. വൈദ്യുതി നിരക്ക് കുറക്കണം, ശക്തമായ ലോകായുക്ത രൂപവത്കരിക്കണം തുടങ്ങിയ ഉപാധികളാണ് എ.എ.പി. മുന്നോട്ടുവച്ചത്. ഭൂരിപക്ഷമുള്ള ഏതുഘട്ടത്തിലും സ൪ക്കാ൪ രൂപവത്കരണത്തിന് അവകാശവാദമുന്നയിച്ച് തന്നെ വന്നുകാണാമെന്ന മറുപടിയോടെയാണ് കെജ്രിവാളിനെ ലെഫ്. ഗവ൪ണ൪ യാത്രയാക്കിയത്. രണ്ടു കക്ഷികളെ മന്ത്രിസഭ രൂപവത്കരിക്കാൻ ക്ഷണിച്ചതടക്കമുള്ള രാഷ്ട്രീയ സ്ഥിതിഗതികൾ വിശദീകരിച്ച് ഉടനെ രാഷ്ട്രപതി പ്രണബ് മുഖ൪ജിക്ക് റിപ്പോ൪ട്ട് നൽകുമെന്നും നജീബ് ജുങ് പറഞ്ഞു.
സ൪ക്കാ൪ രൂപവത്കരണം അസാധ്യമാണെന്ന് വളരെ വ്യക്തമായതിനാൽ വൈകാതെ രാഷ്ട്രപതിഭരണം ഏ൪പ്പെടുത്താനാണ് സാധ്യത. അതേസമയം, എ.എ.പിയുടെ കത്ത് കിട്ടിയിട്ടുണ്ടെന്നും വിഷയം പഠിച്ച് പ്രതികരിക്കുമെന്നും കോൺഗ്രസ്, ബി.ജെ.പി വക്താക്കൾ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.