മരണമത്തെിയത് വിവാഹ ഒരുക്കത്തിനിടെ ; ശാന്ത ഇനി തനിച്ച്...
text_fieldsപയ്യന്നൂ൪: വെള്ളൂ൪ ചാമക്കാവിന് സമീപത്തെ കെ. കുഞ്ഞികൃഷ്ണനെ മരണം തട്ടിയെടുത്തത് വിവാഹ ഒരുക്കങ്ങൾക്കിടയിൽ. അടുത്ത മാസം അഞ്ചിനായിരുന്നു കുഞ്ഞികൃഷ്ണൻെറ വിവാഹം നിശ്ചയിച്ചിരുന്നത്. ഇതിൻെറ ഒരുക്കങ്ങൾ നടക്കുന്നതിനിടെയാണ് അജ്ഞാത വാഹനമിടിച്ച് വിധി കുടുംബത്തിൻെറ ഏകാശ്രയം കൂടിയായ കുഞ്ഞികൃഷ്ണനെ തട്ടിയെടുത്തത്. ഇതോടെ മാതാവ് ശാന്ത വെള്ളൂരിലെ വീട്ടിൽ തനിച്ചായി. ഭ൪ത്താവ് ചന്തു നമ്പ്യാ൪ മരിച്ചതിനു ശേഷം കുടുംബത്തിൻെറ ആശ്രയം ഏക മകനായ കുഞ്ഞികൃഷ്ണനായിരുന്നു.
മകൻെറ മരണത്തോടെ കുടുംബത്തിൻെറ അത്താണിയാണ് ഇല്ലാതായത്. വിവാഹത്തോടനുബന്ധിച്ച് വീടും പരിസരവും മോടികൂട്ടുന്നതിനിടെയാണ് ദുരന്തം കടന്നു വന്നത്. ഒരുക്കങ്ങൾ പാതി വഴിക്ക് നിലച്ച് ശാന്തയെ കണ്ണീരിലാഴ്ത്തിയാണ് മകൻെറ മരണം. അജ്ഞാത വാഹനം ഇടിച്ച് തെറിപ്പിച്ച കുഞ്ഞികൃഷ്ണനെ ഏറെ നേരം കഴിഞ്ഞാണ് നാട്ടുകാ൪ കാണുന്നത്. രക്തം വാ൪ന്ന നിലയിലായ കുഞ്ഞികൃഷ്ണനെ ആശുപത്രിയിലത്തെിച്ചെങ്കിലും മരിച്ചിരുന്നു. സി. കൃഷ്ണൻ എം.എൽ.എ ഉൾപ്പെടെയുള്ളവ൪ വീട്ടിലത്തെി അനുശോചനമറിയിച്ചു. മൃതദേഹം പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ് മോ൪ട്ടത്തിനു ശേഷം തിങ്കളാഴ്ച ഉച്ചയോടെ സമുദായ ശ്മശാനത്തിൽ സംസ്കരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.