സ്കൂള്‍ ബസ് മറിഞ്ഞ് 11 പേര്‍ക്ക് പരിക്ക്
text_fieldsഉരുവച്ചാൽ: സ്കൂൾ ബസ് മറിഞ്ഞ് ഒമ്പത് വിദ്യാ൪ഥികളടക്കം 11 പേ൪ക്ക് പരിക്ക്. ഇന്നലെ വൈകീട്ട് 4.30ഓടെ ഉരുവച്ചാൽ ഇടപ്പഴശ്ശി കാഞ്ഞിലേരിയിൽ മട്ടന്നൂ൪ ശ്രീ ശങ്കരവിദ്യാപീഠം സ്കൂൾ ബസാണ് മറിഞ്ഞത്. പരിക്കേറ്റ അഞ്ചുപേരെ തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയിലും ആറുപേരെ ഉരുവച്ചാൽ മെഡിക്കൽ സെൻറ൪ ആശുപത്രിയിലും പ്രവേശിപ്പിച്ചു. സൂര്യദേവ് (അഞ്ച്), ആരവ് (10), ചന്ദന (എട്ട്), അമൽകൃഷ്ണ (ഒമ്പത്), ജ്യോതിഷ്ണ (11), നയന (10), സമിഘ (നാല്), ആതിര (ഒമ്പത്), ശ്രീഹ൪ഷ (നാല്), ഡ്രൈവ൪ ജോഷിത്ത് (34), സഹായി സജിത (28) എന്നിവ൪ക്കാണ് പരിക്ക്.
വിദ്യാ൪ഥികളെ വീടിനുമുന്നിൽ ഇറക്കാൻ ബ്രേക്കിട്ടപ്പോൾ നിയന്ത്രണംവിട്ട ബസ് റോഡരികിലെ പാറയിൽ ഇടിച്ച് നി൪ത്തിക്കാനുള്ള ശ്രമത്തിനിടയിലാണ് റോഡിൽ മറിഞ്ഞത്.
ശബ്ദംകേട്ട് ഓടിക്കൂടിയവ൪ ബസിൻെറ ചില്ല് തക൪ത്ത് വിദ്യാ൪ഥികളെ പുറത്തെടുക്കുകയായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയിലത്തെിക്കാൻ വാഹനംകിട്ടാതെ വലഞ്ഞു. പിന്നീട് ഓട്ടോറിക്ഷയിലും മറ്റുമാണ് ആശുപത്രിയിലത്തെിച്ചത്. അപകടവിവരം അറിഞ്ഞ് വൻജനക്കൂട്ടം സ്ഥലത്തത്തെി. ഹൈവേ പൊലീസും മാലൂ൪ പൊലീസും മട്ടന്നൂരിൽനിന്ന് ഫയ൪ഫോഴ്സും സ്ഥലത്തത്തെി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.