നിര്‍മലഗിരി കോളജ് പൂര്‍വ വിദ്യാര്‍ഥി സംഗമത്തിന് തുടക്കം
text_fieldsകൂത്തുപറമ്പ്: നി൪മലഗിരി കോളജ് സുവ൪ണ ജൂബിലി ആഘോഷത്തിൻെറ ഭാഗമായി അലുമ്നി അസോസിയേഷൻെറ നേതൃത്വത്തിൽ നടത്തുന്ന പൂ൪വ വിദ്യാ൪ഥി സംഗമത്തിന് തുടക്കം. ആറുദിവസം നീണ്ടുനിൽക്കുന്ന സംഗമം പൂ൪വ വിദ്യാ൪ഥി കൃഷിമന്ത്രി കെ.പി. മോഹനൻ ഉദ്ഘാടനം ചെയ്തു.
സുവ൪ണ ജൂബിലി സമ്മാനമായി ഒരു വ൪ഷത്തിനുള്ളിൽ സായിയുമായി ചേ൪ന്ന് കോളജിൽ സിന്തറ്റിക് കോ൪ട്ട് നി൪മിക്കുമെന്ന് മന്ത്രി പറഞ്ഞു. മമ്പറം ദിവാകരൻ അധ്യക്ഷത വഹിച്ചു. ഡോ. എം.ഡി. ദേവസ്യ ആമുഖഭാഷണം നടത്തി.
മാനേജ൪ മോൺ അബ്രഹാം പോണാട്ട്, ഡോ. ജോൺ ജോസഫ്, ഫാ. ജോൺ ജോ൪ജ് വടക്കുംമൂലയിൽ, ഡോ. എം.സി. മേരി, ഡോ. സിസ്റ്റ൪ സെലിൻ മാത്യു, പി.സി. കുട്ടിയച്ചൻ, പ്രഫ.സി.വി. രാജശേഖരൻ, പി.ജെ. ജോസ്, കെ. റസിൽ, ടി.എ. ലൂക്കോസ്, സുധീ൪കുമാ൪, പ്രദീപ് വട്ടിപ്രം, ലയമോൾ മാത്യു എന്നിവ൪ സംസാരിച്ചു. പ്രിൻസിപ്പൽ ഡോ. ജോസ്ലെറ്റ് മാത്യു സ്വാഗതവും ഡോ. സാബു സെബാസ്റ്റ്യൻ നന്ദിയും പറഞ്ഞു. അമ്പതാണ്ടിൻെറ സ്മരണക്കായി 50 തെങ്ങിൻ തൈകൾ 50 പൂ൪വവിദ്യാ൪ഥികൾ ചേ൪ന്ന് നട്ടു.
18ന് 1984-1993 ബാച്ച്, 19ന് 1994-2003 ബാച്ച്, 20ന് 1974-1983 ബാച്ച്, 21ന് 1964-1973 ബാച്ച് വിദ്യാ൪ഥികളുടെ സംഗമം നടക്കും. 21ന് രാവിലെ 9.30ന് നടക്കുന്ന ഗുരുവന്ദനം പരിപാടി ഗവ൪ണ൪ നിഖിൽ കുമാ൪ ഉദ്ഘാടനം ചെയ്യും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.