സര്‍ക്കാര്‍ ഏറ്റെടുത്തിട്ടും സി. കേശവന്‍ സ്മാരകമന്ദിരത്തിന് അവഗണന
text_fieldsമയ്യനാട്: സാംസ്കാരിക വകുപ്പ് ലക്ഷങ്ങൾ മുടക്കി പുന൪നി൪മാണം നടത്തിയ മുൻ മുഖ്യമന്ത്രിയുടെ പേരിലുള്ള സ്മാരക മന്ദിരം ഉദ്ഘാടനം നടക്കാത്തതിനെതുട൪ന്ന് അനാഥാവസ്ഥയിൽ. സി. കേശവൻെറ സ്മരണാ൪ഥം ജന്മനാടായ മയ്യനാട് നി൪മിച്ച സ്മാരകമാണ് പ്രവ൪ത്തനം ആരംഭിക്കാത്തതിനെതുട൪ന്ന് നശിക്കുന്നത്. നിയമത്തിൻെറ നൂലാമാലകളിൽ കുടുങ്ങി കാൽനൂറ്റാണ്ടിലധികം അനാഥാവസ്ഥയിൽ കിടന്ന കെട്ടിടം നിയമത്തിൻെറ കുരുക്കുകളഴിച്ച് സാംസ്കാരിക വകുപ്പ് ഏറ്റെടുക്കുകയായിരുന്നു. സാംസ്കാരിക വകുപ്പിൻെറ ഫണ്ടും എ.എ. അസീസ് എം.എൽ.എയുടെ ഫണ്ടും ഉപയോഗിച്ച് മൂന്ന് നിലകളുള്ള കെട്ടിടത്തിൻെറ നി൪മാണം മാസങ്ങൾക്കുമുമ്പ് പൂ൪ത്തിയാക്കിയെങ്കിലും ഉദ്ഘാടനം നടന്നില്ല.
പുതുക്കിപ്പണിത സ്മാരകത്തിന് മുന്നിൽ കാടുകയറുകയും കെട്ടിടത്തിലെ ഫിറ്റിങ്സുകളും മറ്റും നശിച്ച നിലയിലുമാണ്. മുഖ്യമന്ത്രിയെക്കൊണ്ട് ഉദ്ഘാടനം നടത്തിക്കണമെന്ന ഒരു വിഭാഗത്തിൻെറ പിടിവാശിയാണ് നീണ്ടുപോകാൻ കാരണമത്രെ. കൂടാതെ പ്രദേശവാസികളല്ലാത്തവരെ നി൪മാണകമ്മിറ്റിയിൽ ഭാരവാഹികളായി ഉൾപ്പെടുത്തിയതും പ്രതിഷേധത്തിനിടയാക്കിയിരുന്നു. ഉദ്ഘാടനം നടത്താൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മയ്യനാട് ഗ്രാമപഞ്ചായത്തംഗവും യൂത്ത് കോൺഗ്രസ് കൊല്ലംപാ൪ലമെൻറ് ജനറൽ സെക്രട്ടറിയുമായ ആ൪.എസ്. അബിൻ മുഖ്യമന്ത്രിക്ക് നിവേദനം നൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.