ഇ.എസ്.ഐ മെഡിക്കല്‍ കോളജ് ഉദ്ഘാടനത്തിന്‍െറ പേരില്‍ വിവാദം
text_fieldsപാരിപ്പള്ളി: ഇ.എസ്.ഐ മെഡിക്കൽ കോളജ് ഉദ്ഘാടനത്തിൻെറ പേരിൽ രാഷ്ട്രീയ വിവാദം. 21ന് രാവിലെ ഒമ്പതിന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാണ് മെഡിക്കൽ കോളജിൻെറ ഉദ്ഘാടനം നി൪വഹിക്കുന്നത്.
ഉദ്ഘാടനത്തിനുള്ള സ്വാഗതസംഘം രൂപവത്കരിച്ചതിനെചൊല്ലി ഇടതുപക്ഷകേന്ദ്രങ്ങൾ പ്രതിഷേധവുമായി രംഗത്തത്തെി. പ്രതാപവ൪മതമ്പാൻെറ നേതൃത്വത്തിൽ കഴിഞ്ഞദിവസം രൂപവത്കരിച്ച സ്വാഗതസംഘം രാഷ്ട്രീയ പ്രേരിതമായി സംഘടിപ്പിച്ചതാണെന്നും മെഡിക്കൽ കോളജിൻെറ പേരിൽ രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള നീക്കം ചെറുക്കുമെന്നും സി.പി.എം പാരിപ്പള്ളി ലോക്കൽ കമ്മിറ്റി സെക്രട്ടറി വി. ഗണേഷൻ പറഞ്ഞു. ജനാധിപത്യ മര്യാദ പാലിക്കാതെ ഉദ്ഘാടനം കോൺഗ്രസ് മേളയാക്കി മാറ്റാനുള്ള നീക്കമാണ് നടക്കുന്നത്. ഇതിനെതിരെ ജനകീയ പ്രതിഷേധമുയ൪ത്തും.
അതേസമയം വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഡി.വൈ.എഫ്.ഐ നേതൃത്വത്തിൽ ബുധനാഴ്ച ബഹുജന മാ൪ച്ച് നടത്തും. രാവിലെ 10ന് സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം കെ. വരദരാജൻ ഉദ്ഘാടനം ചെയ്യും. തദ്ദേശീയ൪ക്ക് സൗജന്യ ചികിത്സ ഉറപ്പുവരുത്തുക, നിയമനങ്ങളിൽ പ്രാദേശിക സംവരണവും സുതാര്യതയും ഉറപ്പാക്കുക, തൊഴിലാളികളുടെ മക്കൾക്ക് സീറ്റ് സംവരണം ഏ൪പ്പെടുത്തുക, ജീവനക്കാരുടെ കുറവ് പരിഹരിക്കുക, ഇ.എസ്.ഐ ആനുകൂല്യങ്ങൾ വിപുലീകരിക്കുക, മാലിന്യ സംസ്കരണത്തിന് ആവശ്യമായ ക്രമീകരണങ്ങൾ ഏ൪പ്പെടുത്തുക, കോൺഗ്രസിൻെറ രാഷ്ട്രീയ മുതലെടുപ്പ് അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുയ൪ത്തിയാണ് മാ൪ച്ച്.
ലിഫ്റ്റ് അടക്കമുള്ള സൗകര്യങ്ങളും ഓപറേഷൻ തിയറ്ററുകളും ഡയഗ്നോസ്റ്റിക് സെൻറ൪, മെഡിക്കൽ കോളജിൻെറ പ്രവ൪ത്തനത്തിനുള്ള 200 കിടക്കകളോടുകൂടിയ ബി.സി ബ്ളോക്കുകൾ എന്നിവയുടെ നി൪മാണം പൂ൪ത്തീകരിക്കാനായിട്ടില്ല. ആശുപത്രി സമുച്ചയത്തിൻെറ എല്ലാ ഭാഗങ്ങളും എയ൪കണ്ടീഷൻ ചെയ്യേണ്ട ജോലികളും നടന്നിട്ടില്ല. മാലിന്യ സംസ്കരണത്തിന് സംവിധാനങ്ങളില്ലാത്തതാണ് ഗുരുതരമായ പ്രശ്നമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. സൂക്ഷ്മതയോടെ ചെയ്തുതീ൪ക്കേണ്ട പല ജോലികളും ഡിസംബറിനുള്ളിൽ പൂ൪ത്തിയാക്കാൻ നി൪മാണകമ്പനിക്ക്മേൽ സമ്മ൪ദം ചെലുത്തിയിരുന്നു. എന്നാൽ ഇതിന് നിവൃത്തിയില്ളെന്ന നിലപാടിലായിരുന്നു കമ്പനി.
ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് ഉദ്ഘാടനം നടത്തി രാഷ്ട്രീയ നേട്ടം കൊയ്യാനുള്ള ദു൪മോഹമാണ് തിടുക്കത്തിലുള്ള ഉദ്ഘാടനമെന്നാണ് ഇടതുകേന്ദ്രങ്ങൾ ആരോപിക്കുന്നത്. അതേസമയം ആരോപണങ്ങൾക്ക് അടിസ്ഥാനമില്ളെന്നാണ് കോൺഗ്രസ് നേതൃത്വത്തിൻെറ വിശദീകരണം. സ്വാഗതസംഘം രൂപവത്കരിച്ചതിനെ ചൊല്ലി വിവാദം അനാവശ്യമാണെന്ന് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് പാരിപ്പള്ളി വിനോദ് പറഞ്ഞു. സ്വാഗതസംഘം ഒൗദ്യോഗികമായി വിളിച്ചുചേ൪ക്കേണ്ടത് ഇ.എസ്.ഐ കോ൪പറേഷൻ ഉദ്യോഗസ്ഥരാണ്. കഴിഞ്ഞ ദിവസം കൂടിയത് കോൺഗ്രസ് സംഘടനാ തലത്തിൽ വിളിച്ചുചേ൪ത്തതാണ്. ഇതിൽ മറ്റു രാഷ്ട്രീയകക്ഷികളെവിളിക്കാനാവില്ളെന്നും വിനോദ് അറിയിച്ചു. ഡി.വൈ.എഫ്.ഐ ഉന്നയിക്കുന്ന ആവശ്യങ്ങൾ ഒൗദ്യോഗികതലത്തിൽ പരിഹരിക്കേണ്ടതാണെന്നും കോൺഗ്രസ് നേതൃത്വം പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.