നാശോന്മുഖമായ തടാകത്തില്‍ ദുരൂഹത ഉയര്‍ത്തി ഡി.ടി.പി.സി വിനോദസഞ്ചാര പദ്ധതി
text_fieldsശാസ്താംകോട്ട: അവഗണനയും ചൂഷണവും മലിനീകരണവും മൂലം നശിക്കുന്ന ശാസ്താംകോട്ട ശുദ്ധജലതടാകത്തിൽ ഒരു കോടി രൂപ ചെലവിൽ വിനോദ സഞ്ചാര പദ്ധതികൾ നടപ്പാക്കാൻ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിൻെറ (ഡി.ടി.പി.സി) നീക്കം. നിരവധി സ൪ക്കാ൪ ഏജൻസികൾ വിവിധ പദ്ധതികളുടെ പേരിൽ തടാകത്തിൻെറ മറപറ്റി കോടിക്കണക്കിന് രൂപ അപഹരിച്ച മുൻ അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ വിനോദസഞ്ചാര വകുപ്പും ഡി.ടി.പി.സിയും നടത്താൻ പോകുന്ന പദ്ധതിയെ സംശയത്തോടെയാണ് പരിസ്ഥിതി സ്നേഹികൾ വീക്ഷിക്കുന്നത്. പ്ളാസ്റ്റിക് മാലിന്യങ്ങൾ കുന്നുകൂടുമെന്നതിനാൽ തടാകത്തിലും ചുറ്റുവട്ടത്തും വിനോദസഞ്ചാര പദ്ധതികൾ വരാതിരിക്കാൻ തടാക സ്നേഹികൾ ജാഗ്രത പാലിക്കുമ്പോഴാണ് എം.എൽ.എ ഉൾപ്പെടെയുള്ള ജനപ്രതിനിധികളുടെ കൂട്ടുപിടിച്ച് ടൂറിസം ഉദ്യോഗസ്ഥ൪ ചൊവ്വാഴ്ച ശാസ്താംകോട്ടയിലത്തെിയത്.
തടാകത്തിലേക്ക് നടപ്പാത,പടിക്കെട്ടുകൾ, തടാകതീര ഓപൺ എയ൪ ഓഡിറ്റോറിയം, വിശാലമായ പൂന്തോട്ടം, അക്കേഷ്യാ മരങ്ങൾ മുറിച്ചുമാറ്റി വിവിധ തരം മരങ്ങൾ വെച്ചുപിടിപ്പിക്കൽ തുടങ്ങി വിവിധ പദ്ധതികൾതടാകവുമായി ബന്ധപ്പെട്ട് നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ഉദ്യോഗസ്ഥസംഘം അറിയിച്ചു. ഒരു കോടി രൂപ ഇതിന് സ൪ക്കാ൪ അനുവദിച്ചിട്ടുണ്ടത്രെ.
ഇപ്പോൾ തന്നെ മദ്യപരുടെ വിഹാര കേന്ദ്രമാണ് തടാകതീരം. പ്ളാസ്റ്റിക് മദ്യകുപ്പികളും ചീട്ടുകളും ആഹാരാവശിഷ്ടങ്ങളുമെല്ലാം തടാകത്തിലും തീരത്തും ദിനംപ്രതി കുന്നുകൂടുകയാണ്. ഉദ്യോഗസ്ഥ൪ വിശദീകരിച്ച ടൂറിസം പദ്ധതി നടപ്പാകുന്നപക്ഷം ഇവയുടെ സാന്നിധ്യം പലമടങ്ങായി വ൪ധിക്കുമെന്ന് പരിസ്ഥിതി പ്രവ൪ത്തക൪ പറയുന്നു. മാത്രമല്ല, ലോകത്ത് സംരക്ഷിത ശുദ്ധജലതടാകങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള ഒരു ജലാശയത്തിലും ടൂറിസം പദ്ധതികൾക്ക് അനുമതി നൽകാറില്ളെന്നും ഇവ൪ ചൂണ്ടിക്കാട്ടുന്നു. ഈ പശ്ചാത്തലത്തിലാണ് പുതിയ നീക്കം വിവാദമാകുന്നത്.
തടാക സംരക്ഷണത്തിനുള്ള ഒരു പ്രവ൪ത്തനവും ഇപ്പോൾ നടക്കുന്നില്ല. വരാൻ പോകുന്ന വേനലിൽ തടാകം അഭൂതപൂ൪വമായ വരൾച്ചയെ നേരിടേണ്ടിവരുമെന്ന സ്ഥിതി നിലനിൽക്കെയാണ് മരിക്കുന്ന തടാകത്തിൻെറ തീരത്ത് നി൪മാണപ്രവ൪ത്തനങ്ങൾ നടത്താൻ ഡി.ടി.പി.സിയും ടൂറിസം വകുപ്പും വരുന്നത്. തടാക സംരക്ഷണത്തിന് സ്റ്റാറ്റ്യൂട്ടറി അതോറിറ്റി എന്ന ആവശ്യം ഇനിയും നടപ്പാക്കാത്ത സാഹചര്യത്തിൽ ഇത്തരം നീക്കങ്ങളെ അതീവജാഗ്രതയോടെ മാത്രമേ കാണാൻ കഴിയൂവെന്ന് തടാക സംരക്ഷണ ആക്ഷൻ കൗൺസിൽ ചെയ൪മാൻ കെ. കരുണാകരൻ പിള്ളയും പടിഞ്ഞാറെ കല്ലട സംരക്ഷണ സമിതി ചെയ൪മാൻ വി.എസ്. ശ്രീകണ്ഠൻനായരും പറഞ്ഞു. ടൂറിസം പദ്ധതികൾ ശുദ്ധജലതടാകത്തിൻെറ തനിമയെ നശിപ്പിക്കും. തടാകസംരക്ഷണത്തിന് സമഗ്ര പദ്ധതികളാണ് വേണ്ടത്, മരാമത്ത് ജോലികൾ ലക്ഷ്യമിട്ടുള്ള ടൂറിസമല്ല -ഇവ൪ ചൂണ്ടിക്കാട്ടി.
ടൂറിസം ഡെപ്യൂട്ടി ഡയറക്ട൪ ജോയിക്കുട്ടി ജോൺ, ടൂറിസം ഓഫിസ൪ ലത്തീഫ്, ഷമീന, ഡി.ടി.പി.സി സെക്രട്ടറി ജയകൃഷ്ണൻ, എക്സിക്യൂട്ടീവ് അംഗങ്ങളായ കല്ലട ഗിരീഷ്, എൻ. ജയചന്ദ്രൻ എന്നിവരാണ് കോവൂ൪ കുഞ്ഞുമോൻ എം.എൽ.എ, പഞ്ചായത്ത് പ്രസിഡൻറ് എം.വി. താരാഭായി, അംഗം ഷാനവാസ്, തടാകസംരക്ഷണ ആക്ഷൻ കൗൺസിൽ ചെയ൪മാൻ കെ. കരുണാകരൻപിള്ള എന്നിവരെയും കൂട്ടി തടാകം സന്ദ൪ശിക്കാനത്തെിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.