ജസ്റ്റിന്‍ ബീബര്‍ സംഗീതത്തില്‍ നിന്നും മാറി നില്‍ക്കുന്നു
text_fieldsലോസ്ആഞ്ചലസ്: പ്രശസ്ത പോപ് താരം ജസ്റ്റിൻ ബീബ൪ സംഗീത ജീവതത്തിൽ നിന്നും മാറി നിൽക്കുന്നതായി റിപ്പോ൪ട്ട്. തന്‍്റെ പുതിയ സംഗീത ആൽബം ‘ജേ൪ണൽസ്’ പുറത്തിറാങ്ങാൻ നിൽക്കെയാണ് 19 കാരനായ ബീബ൪ സംഗീതത്തിൽ നിന്നും ഇടവേള എടുക്കുന്നതായി അറിയിച്ചത്.
പുതിയ ആൽബം പുറത്തിറക്കിയ ശേഷം താൻ സംഗീതത്തോട് വിടപറയുകയാണെന്ന് താരം ലോസ്ആഞ്ചലസിലെ റേഡിയോ സ്റ്റേഡഷൻ 106 ന് നൽകിയ അഭിമുഖത്തിൽ അറിയിച്ചു. ഒരു കലാകാരൻ എന്ന നിലയിൽ താൻ ഇനിയും വളരാനുണ്ട്. തന്‍്റെ സംഗീതത്തെ ഇനിയും വള൪ത്തണമെന്നും താരം അഭിമുഖത്തിൽ അറിയിച്ചു.
അതേസമയം, ജസ്റ്റിൻ ബീബറിന്‍്റെ ഒൗദ്യോഗിക വെബ്സൈറ്റിലോ ഫേസ്ബുക്ക് പേജിലോ ഇത് സംബന്ധിച്ച വിവരങ്ങളില്ല.
ബീബറിന്‍്റെ ‘ബേബി ബേബി’ എന്ന ആൽബം 100 കോടിയോളം ആളുകൾ കണ്ടിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.