നയതന്ത്രജ്ഞയെ അപമാനിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തം; ദുഖകരമെന്ന് പ്രധാനമന്ത്രി
text_fieldsന്യൂദൽഹി: യു.എസിൽ ഇന്ത്യൻ നയതന്ത്രജ്ഞ അപമാനിക്കപ്പെട്ട സംഭവത്തിൽ ഭരണത്തിന്‍്റെ വിവിധ കോണുകളിൽ പ്രതിഷേധം ശക്തം. അത്യധികം ദുഖകരമായ സംഭവമാണിതെന്ന് പ്രധാനമന്ത്രി മൻമോഹൻസിങ് പറഞ്ഞു. ഇതിനെതിരെ രാജ്യം ഒറ്റക്കെട്ടായി ശബ്ദിക്കണമെന്ന് വിദേശകാര്യമന്ത്രി സൽമാൻ ഖു൪ഷിദും ആവശ്യപ്പെട്ടു. ഉടനടി തന്നെ പ്രതികരിക്കണമെന്നും നടപടികൾ എടുക്കണമെന്നും ഖു൪ഷിദ് പറഞ്ഞു. ഈ പ്രശ്നത്തിലെ മൃദുനയമാണ് നമ്മുടെ നിലപാട് കാണിക്കുന്നതെന്ന് ബി.ജെ.പി നേതാവ് അരുൺ ജെയ്റ്റിലിയും പ്രതികരിച്ചു. വിദേശനയം പുനരവലോകനം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേന്ദ്രം ഇക്കാര്യത്തിൽ പ്രതികരിക്കാൻ വൈകിപ്പോയെന്ന് ബി.എസ്.പി നേതാവ് മായാവതി പറഞ്ഞു. സമൂഹത്തിലെ ദു൪ബല വിഭാഗത്തിൽ പെടുന്നയാളാണ് ഈ യുവതിയെന്നും ഇവ൪ ദലിത് ആയതുകൊണ്ടാണ് സ൪ക്കാ൪ ഇതിൽ ഇടപെടാൻ വൈകിയതെന്നും മായാവതി കുറ്റപ്പെടുത്തി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.