ആഫ്രിക്കന്‍ തടവറയില്‍ നിന്ന് സുനിലെത്തി പിഞ്ചുമകന് അന്ത്യ ചുംബനവുമായി
text_fieldsമുംബൈ: ആദ്യ ജന്മദിനത്തിൻെറ മധുരം നുകരും മുമ്പെ കണ്ണടച്ച വിവിയാന് അന്ത്യചുംബനമേകാൻ പപ്പയത്തെുന്നു. ആഫ്രിക്കൻ രാജ്യമായ ടോഗോയിലെ തടവറയിൽനിന്ന് മോചിതനായ മലയാളി നാവികൻ സുനിൽ ജയിംസ് മാതൃരാജ്യത്ത് തിരിച്ചത്തെി. ഇന്നു രാവിലെ 8.30 നാണ് സുനിലും ഒപ്പം ജയിലിലുണ്ടായിരുന്നു മലയാളിനാവികൻ വിജയനും ദൽഹിയിലത്തെിയത്. ദൽഹി വിമാനത്താവളത്തിൽ ഇറങ്ങിയ ഉടൻ സുനി൪ കുടുംബാംഗങ്ങളെ ഫോണിൽ ബന്ധപ്പെട്ടു.
സുനിലിൻെറ അന്ത്യചുംബനം കാത്ത് മകൻ വിവിയാൻെറ മൃതദേഹം നഗരത്തിലെ സ്വകാര്യ ആശുപത്രി മോ൪ച്ചറിയിലാണ്. ആദ്യ പിറന്നാളിന് 10 ദിവസം ബാക്കിനിൽക്കെ കഴിഞ്ഞ രണ്ടിനാണ് വിവിയാൻ കണ്ണടച്ചത്. ആമാശയരോഗത്തെ തുട൪ന്നുള്ള ശസ്ത്രക്രിയക്കൊടുവിലായിരുന്നു മരണം. കടൽക്കൊള്ളക്കാരെ സഹായിച്ചെന്ന സംശയത്തിൻെറ പേരിലാണ് സുനിൽ ജയിലിലായത്. വിവിയാനെ അവസാനമായി കാണണമെന്നും താനത്തെുംവരെ അടക്കം ചെയ്യരുതെന്നും സുനിൽ ഭാര്യ അഥിതിയോട് ആവശ്യപ്പെട്ടിരുന്നു. സുനിലിനെ മോചിപ്പിക്കാതെ മകൻെറ സംസ്കാരം നടത്തില്ളെന്നു തീരുമാനിച്ച കുടുംബാംഗങ്ങൾ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഇക്കാര്യത്തിൽ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ടു. ഇതേതുട൪ന്ന് പ്രധാനമന്ത്രി മൻമോഹൻ സിങ്ങിൻെറ നി൪ദേശമനുസരിച്ച് ഇന്ത്യൻ ഹൈകമീഷൻ ടോഗോ പ്രസിഡൻറുമായി സംസാരിച്ചതിനെ തുട൪ന്നാണ് മോചനം സാധ്യമായത്. തടവിലാക്കപ്പെട്ട മലയാളി വിജയനും സുനിലിനൊപ്പം മോചിതനായിട്ടുണ്ട്.
റെയിൽവേ ജീവനക്കാരൻ പരേതനായ ആലപ്പുഴ ചമ്പക്കുളം പുല്ലാന്തറ വീട്ടിൽ ജെയിംസിൻെറയും മുംബൈ പോ൪ട്ട് ട്രസ്റ്റ് ഹോസ്പിറ്റൽ റിട്ട. നഴ്സായ അന്നമ്മയുടെയും മൂന്നു മക്കളിൽ ഇളയവനാണ് സുനിൽ. ബ്രിട്ടീഷ് ചരക്കുകപ്പലായ എ.ടി ഓഷ്യൻ സെഞ്ചൂറിയനിലെ നാവികനാണ് ഇദ്ദേഹം. നാലുമാസത്തെ കരാറിൽ ഏപ്രിലിലാണ് ഒടുവിൽ നാവികനായി ചുമതലയേറ്റത്. കരാ൪ അവസാനിച്ച് ആഗസ്റ്റിൽ തിരിച്ചെത്തേണ്ടതായിരുന്നു. എന്നാൽ, ആഫ്രിക്കൻ മേഖലയിലൂടെ സഞ്ചരിക്കവെ ആയുധവുമായി എത്തിയ കടൽക്കൊള്ളക്കാ൪ സുനിൽ, മലയാളിയായ വിജയൻ എന്നിവരെയടക്കം ബന്ദികളാക്കി കൊള്ളയടിച്ചു. കൊള്ളക്കുശേഷം മോചിതരായ ഇവ൪ ജൂലൈ 21ന് കപ്പൽ ടോഗോ തീരത്തടുപ്പിച്ചു. കൊള്ളയെക്കുറിച്ച് റിപ്പോ൪ട്ട് നൽകുകയും പരാതിപ്പെടുകയുമായിരുന്നു ലക്ഷ്യം. എന്നാൽ, നാവികസേന ഇവരെ അറസ്റ്റ് ചെയ്യുകയാണുണ്ടായത്. സുനിലും വിജയനും വെള്ളിയാഴ്ച രാവിലെ നാട്ടിലത്തെുമെന്ന് വിദേശകാര്യ വക്താവ് സെയ്ദ് അക്ബറുദ്ദീൻ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.