കുളമ്പുരോഗം കോഴിക്കും മീനിനും തീവില
text_fieldsകോഴിക്കോട്: കുളമ്പുരോഗം പടരുന്നതിനാൽ സംസ്ഥാനത്ത് മാടുകളെ കൊണ്ടുവരുന്നതിന് നിരോധമേ൪പ്പെടുത്തിയതോടെ ഇറച്ചിക്കോഴിയുടെയും മത്സ്യത്തിൻെറയും വില കുത്തനെ കൂടുന്നു. മാട്ടിറച്ചി വിൽപന 70 ശതമാനം നിലച്ച അവസ്ഥയിലാണ്. വരുംദിവസങ്ങളിൽ ഇറച്ചി വിൽപന പൂ൪ണമായും നി൪ത്തിവെക്കാനാണ് മീറ്റ് വ൪ക്കേഴ്സ് അസോസിയേഷൻ തീരുമാനം. പ്രതിസന്ധി മുതലെടുത്ത് ഇറച്ചിക്കോഴിക്ക് വില കൂട്ടി തുടങ്ങി. ബ്രോയില൪ ചിക്കന് കിലോക്ക് 160-170 രൂപയാണ് വ്യാഴാഴ്ചത്തെ ചില്ലറ വില. ഇത് കഴിഞ്ഞയാഴ്ച വരെ 130-140 ആയിരുന്നു. ലഗോൺ കോഴി ഇറച്ചിക്ക് കിലോക്ക് 160-170 രൂപയായി വ൪ധിച്ചു. ഇടക്കാലത്ത് ഇറച്ചിക്കോഴിക്ക് വില കുത്തനെ കുറഞ്ഞിരുന്നു. ഇതിൻെറ നഷ്ടം നികത്താൻ തമിഴ്നാട് ലോബി അനുകൂല സാഹചര്യം നോക്കി വില കൂട്ടിയിരിക്കയാണ്. ഫാമുകളിൽ ആവശ്യത്തിന് കോഴികളില്ളെന്ന് പറഞ്ഞാണ് ഡിമാൻഡ് കൂട്ടുന്നത്.
ശബരിമല സീസണായിട്ടുപോലും മത്സ്യത്തിനും വില കൂടിത്തുടങ്ങി. 500-600 രൂപയാണ് ഒരു കിലോ അയക്കൂറയുടെ വില. ആവോലിക്ക് 400 രൂപയോളമത്തെി നിൽക്കുന്നു.
ക്രിസ്മസ്-ന്യൂ ഇയ൪ പ്രമാണിച്ച് വില ഇനിയും കൂടുമെന്നാണ് കച്ചവടക്കാ൪ നൽകുന്ന സൂചന. ഇറച്ചിവിപണിയിലെ വിലക്കയറ്റം വിവാഹാഘോഷങ്ങൾക്കും മാറ്റ്കുറക്കും.
അതിനിടെ കുളമ്പുരോഗ ഭീഷണി ഗുരുതരമായി നിലനിൽക്കുകയാണെന്ന് ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ജോയൻറ് ഡയറക്ട൪ ഡോ. കെ. ജാൻസി ‘മാധ്യമ’ത്തോടു പറഞ്ഞു.
രോഗമുള്ള കാലികളെ ഭക്ഷണത്തിനുപയോഗിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കും. രോഗമുള്ള കാലികളെ ഇവിടേക്ക് കൊണ്ടുവന്നതാണ് പക൪ച്ചവ്യാധിക്ക് കാരണമെന്നും അവ൪ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.