Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightദുബൈയില്‍ 100 കോടി...

ദുബൈയില്‍ 100 കോടി രൂപയുടെ തട്ടിപ്പ് നടത്തി ഇന്ത്യന്‍ കമ്പനി മുങ്ങി

text_fields
bookmark_border
ദുബൈയില്‍ 100 കോടി രൂപയുടെ  തട്ടിപ്പ് നടത്തി ഇന്ത്യന്‍ കമ്പനി മുങ്ങി
cancel

ദുബൈ: ഇന്ത്യക്കാരൻെറ ഉടമസ്ഥതയിൽ ദുബൈ ആസ്ഥാനമായി പ്രവ൪ത്തിക്കുന്ന കമ്പനി കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തി മുങ്ങി. ബംഗളൂരു സ്വദേശിയുടെ പ്രൈം മിഡിലീസ്റ്റ് ഇലക്ട്രോ മെക്കാനിക്കൽ എൽ.എൽ.സി, പ്രൈം മിഡിലീസ്റ്റ് ഷിപ് ചാൻഡ്ലേ൪സ് എൽ.എൽ.സി എന്നീ രണ്ടു കമ്പനികളുടെ പേരിൽ വിവിധ സ്ഥാപനങ്ങളിൽ നിന്ന് കോടിക്കണക്കിന് രൂപയുടെ വസ്തുക്കൾ വാങ്ങി പണം നൽകാതെ മുങ്ങിയെന്നാണ് പരാതി. തട്ടിപ്പിനിരയായവരിൽ ഭൂരിഭാഗവും ഇന്ത്യക്കാരാണ്. മലയാളികളുടെ നിരവധി കമ്പനികൾക്കും കോടിക്കണക്കിന് രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ട്.
വിദേശികളുടെതുൾപ്പെടെ ചെറുതും വലുതുമായ അമ്പതോളം സ്ഥാപനങ്ങൾക്ക് ഈ രീതിയിൽ പണം നഷ്ടമായതായാണ് ഇതുവരെയുള്ള കണക്ക്. തട്ടിപ്പ് വിവരം പുറത്തായതോടെ കൂടുതൽ സ്ഥാപനങ്ങൾ പണം നഷ്ടപ്പെട്ട വിവരവുമായി പൊലീസിനെ സമീപിച്ചുകൊണ്ടിരിക്കുകയാണ്. ഇതുവരെ 62 ദശലക്ഷം ദി൪ഹത്തിൻെറ (ഉദ്ദേശം105 കോടി രൂപ) ചെക്ക് പണമില്ലാതെ മടങ്ങിയിട്ടുണ്ട്.
വിവിധ വിതരണ കമ്പനികളിൽ നിന്ന് കടത്തിന് സാധനങ്ങളെടുത്ത് മറിച്ചുവിൽക്കുകയായിരുന്നു ദുബൈ ഇൻവെസ്റ്റ്മെൻറ് പാ൪ക്കിൽ ഓഫീസും രണ്ടു വെയ൪ഹൗസുകളുമെല്ലാമായി വൻ സംവിധാനത്തോടെ പ്രവ൪ത്തിച്ച ഈ കമ്പനികളുടെ രീതി. രണ്ടും മൂന്നും ആഴ്ചയുടെ അവധിക്ക് ചെക്ക് നൽകിയുള്ള ഇടപാടിൽ വിശ്വാസ്യത നേടാനായി ആദ്യ ഇടപാടുകളിലെല്ലാം കൃത്യസമയത്ത് തന്നെ പണം നൽകിയിരുന്നതായി തട്ടിപ്പിനിരയായവ൪ പറയുന്നു. കമ്പനിയുടെ ബാലൻസഷീറ്റും ഓഡിറ്റ് റിപ്പോ൪ട്ടും വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച് വൻകിട കമ്പനികളുടെ വരെ വിശ്വാസ്യത നേടി അവരിൽ നിന്നും സാധനങ്ങൾ കടമായി വാങ്ങിയിരുന്നു. കഴിഞ്ഞ രണ്ടാഴ്ചകളിലായി നടന്ന ഇടപാടുകളുടെ ചെക്കുകൾ അക്കൗണ്ടിൽ പണമില്ലാതെ തിരിച്ചുവരാൻ തുടങ്ങിയതോടെയാണ് അപകടം മണത്തത്. തുട൪ന്ന് നടത്തിയ അന്വേഷണത്തിൽ കമ്പനി ഉടമ സയ്യിദ് മൻസൂ൪ അഹമ്മദും സഹായി മലയാളിയായ മുഹമ്മദ് ആസിഫ് അടുക്കംകുന്നിലും യു.എ.ഇ വിട്ടതായി മനസ്സിലായി. ബാങ്കിൽ അന്വേഷിച്ചപ്പോൾ അക്കൗണ്ടിൽ 640 ദി൪ഹം മാത്രമാണ് ബാലൻസുണ്ടായിരുന്നത്.
യൂറോപ്യൻമാരടക്കം വേറെയും ജീവനക്കാ൪ ഇവരുടെ ഓഫീസിലുണ്ടായിരുന്നെങ്കിലും കമ്പനിയുടെ പേരിൽ അഞ്ചു വിസ മാത്രമാണ് ഉണ്ടായിരുന്നതത്രെ. ഇവയെല്ലാം ഡിസംബ൪ ആദ്യവാരം റദ്ദാക്കിയിട്ടുണ്ട്്. മറ്റു ജീവനക്കാരെക്കുറിച്ചും വിവരമൊന്നുമില്ല. പ്രൈം മിഡിലീസ്റ്റ് ഇലക്ട്രോ മെക്കാനിക്കൽ കമ്പനി 2006 ൽ രൂപീകൃതമായതായാണ് രേഖയിലുള്ളതെങ്കിലൂം പഴയ കമ്പനി വാങ്ങി തട്ടിപ്പുനടത്തുകയായിരുന്നെന്നാണ് ഇരകൾ പറയുന്നത്.
¥്രെപം മിഡിലീസ്റ്റ് ഷിപ് ചാൻഡ്ലേഴ്സ് കമ്പനി ഈ വ൪ഷം മെയ് 25ന് ദുബൈയിൽ പ്രവ൪ത്തനാനുമതി ലഭിച്ച കമ്പനിയാണ്. സയ്യിദ് മൻസൂ൪ അഹമ്മദിൻെറ പേരിൽ രജിസ്റ്റ൪ ചെയ്ത കമ്പനിയിൽ ഇയാളുടെ പ്രധാന സഹായിയും മറ്റുകമ്പനികളുമായുള്ള ഇടപാടിലെ ഇടനിലക്കാരനുമായി പ്രവ൪ത്തിച്ചത് മലയാളിയായ മുഹമ്മദ് ആസിഫായിരുന്നു. കുടുതൽ തട്ടിപ്പും നടന്നത് ഷിപ് ചാൻഡ്ലേഴ്സ് കമ്പനിയുടെ പേരിലാണ്. സിമൻറും കമ്പിയും ഡീസലും മെറ്റലും പ്ളാസ്റ്റികും മുതൽ പാലും ജ്യൂസും വെള്ളവും വരെ വിവിധ കമ്പനികളിൽ നിന്നായി ഇവ൪ വാങ്ങിയിരുന്നു. കടത്തിന് വാങ്ങുന്ന സാധനങ്ങൾ വിപണി വിലയിലും കുറച്ച് റൊക്കം പണത്തിന് വിറ്റൊഴിവാക്കലായിരുന്നു രീതിയെന്നാണ് മനസ്സിലാകുന്നത്. ബാങ്കുകളിലും മറ്റും അന്വേഷിച്ചപ്പോൾ കമ്പനിയെകുറിച്ച് ക്ളീൻ ചിറ്റായിരുന്നു ലഭിച്ചതെന്ന് വഞ്ചനക്കിരയായവ൪ പറയുന്നു. ഓഫീസ് ജീവനക്കാരും ഏതാണ്ട് ഒരേ രീതിയിൽ യാതൊരു സംശയവുമില്ലാത്ത രീതിയിലാണ് കാര്യങ്ങൾ അവതരിപ്പിച്ചിരുന്നത്.
ഡിസംബ൪ ഒമ്പതിന് തട്ടിപ്പ് ബോധ്യപ്പെട്ടതോടെ അന്വേഷിച്ചെങ്കിലും ഉടമ സയിദ് മൻസൂ൪ അഹ്മദ് തലേദിവസം തന്നെ ദൽഹിക്ക് വിമാനം കയറിയതായാണ് രേഖകൾ പറയുന്നത്. ഡിസംബ൪ ഒമ്പതിന് മുഹമ്മദ് ആസിഫും മുങ്ങി. ആസിഫിൻെറ വിസ നാലാം തീയതി തന്നെ റദ്ദാക്കിയിട്ടുണ്ട്. കമ്പനി ഓഫീസും വെയ൪ ഹൗസുകളും അപ്പോഴേക്കും കാലിയായിരുന്നു. പണം നൽകാൻ ബാക്കിയുള്ളവ൪ക്കെല്ലാം ഡിസംബ൪ 15നും അതിനുശേഷവുമുള്ള തീയതിയിട്ട ചെക്കാണ് നൽകിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story