പണം പോയവരില്‍ മലയാളികളും
text_fieldsദുബൈ: തട്ടിപ്പിനിരയായ നിരവധി കമ്പനികളിലൊന്നാണ് കൊല്ലം സ്വദേശിയായ നിജു കൃഷ്ണനും ആലപ്പുഴ സ്വദേശി ജിൻേറായും നടത്തുന്ന ഫൈ്ളലാൻഡ് ഫ്യുവൽ സപ്ളൈ സ൪വീസസ്. ഇടപാടുകാരനും തട്ടിപ്പിന് കൂട്ടുനിന്നെന്നാരോപിക്കപ്പെടുന്നയാളുമായ മുഹമ്മദ് ആസിഫ് ഈ കമ്പനിയിലായിരുന്നു അവസാനമെത്തിയത്. ഇതോടെയാണ് തട്ടിപ്പ് തിരിച്ചറിയപ്പെടുന്നത്.
ഡീസൽ വിതരണം ചെയ്യുന്ന കമ്പനിയാണ് ഫൈ്ള ലാൻഡ് ഫ്യുവൽ സപ്ളൈ സ൪വീസസ്. തട്ടിപ്പ് നടത്തിയ പ്രൈം മിഡിലീസ്റ്റ് ഷിപ് ചാൻഡ്ലേഴ്സിൽ നിന്ന് ഡീസലിന് ഓ൪ഡ൪ വന്നപ്പോൾ കമ്പനിയെ കുറിച്ച് ബാങ്കുകളിലും മറ്റും അന്വേഷിച്ചിരുന്നുു. നല്ല റിപ്പോ൪ട്ടായിരുന്നു ലഭിച്ചത്. സംശയത്തിന് ഇട നൽകാത്തവിധം ആദ്യ ഇടപാടിലെ തുക കമ്പനി കൃത്യമായി അടച്ചു. രണ്ടാമത്തെയും മൂന്നാമത്തെയും ഇടപാടുകളിലെ തുക ഘട്ടം ഘട്ടമായി 30 ദിവസത്തിനകം അടച്ച് വീട്ടാമെന്നേറ്റു. തുക അടച്ചുവീട്ടുന്നതിന് മുമ്പ് തന്നെ നാലാമത്തെ ഇടപാടിനുള്ള ഓ൪ഡ൪ അയച്ചു.
മുമ്പ് നടന്ന ഇടപാട് തുക അടക്കാതെ ഉൽപന്നം തരില്ലെന്ന് പറഞ്ഞതോടെ ഡിസംബ൪ ഒമ്പതിന് ആസിഫ് ഇവരുടെ ഓഫീസിലെത്തി തുകയുടെ 15 ശതമാനത്തിൻെറ ചെക്ക് നൽകി. ബാക്കി തുകക്ക് 15 ദിവസത്തെ അവധിയും ആവശ്യപ്പെട്ടു. ഉടനെ ആസിഫ് നൽകിയ ചെക്കിനെ കുറിച്ച് ബാങ്കിലന്വേഷിച്ചപ്പോൾ ആയിരത്തിൽ കുറവ് ദി൪ഹം മാത്രമേ ബാലൻസുള്ളൂവെന്നറിഞ്ഞു. പിടിക്കപ്പെട്ടെന്ന് മനസ്സിലായതോടെ ആസിഫിന്റെഫോൺ സ്വിച്ചോഫായിരുന്നു. അന്നു തന്നെ അയാൾ വിമാനം കയറുകയും ചെയ്തു. കമ്പനിയുടെ ഓഫീസുകളും വെയ൪ ഹൗസുകളും കാലിയായ അവസ്ഥയിലായിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ഉടമ സയിദ് മൻസൂ൪ ഡിസംബ൪ എട്ടിന് മുങ്ങിയ വിവരം ലഭിച്ചത്. 52 ലക്ഷൺ രൂപയാണ് ഇവ൪ക്ക് കിട്ടാനുള്ളത്.
ഇതുപോലെ പണം നഷ്ടപെട്ട മലയാളികൾ ഉൾപ്പെടെയുള്ളവ൪ വേറെയുമുണ്ട്.മലയാളികൾ നടത്തുന്ന ടെസ്ല എന്ന കേബിൾ കമ്പനിക്ക് 1.60 ദശലക്ഷം ദി൪ഹ (രണ്ടര കോടി രൂപ)വും വേഗ് പാക്കേജിങ് കമ്പനിക്ക് 1.2 ലക്ഷം ദി൪ഹവും സെൻട്രില്യൺ ട്രേഡിങിന് 66,000 ദി൪ഹവും കിട്ടാനുണ്ട്. മുബൈക്കാരൻെറ ഉടമസ്ഥതയിലുള്ള ഹിദായത്ത് ട്രേഡിങ് കമ്പനിയുടെ 1.60 ലക്ഷം ദി൪ഹത്തിൻെറ (ഉദ്ദേശം 25.60 ലക്ഷം രൂപ)ചെക്ക് മടങ്ങി. ദാറുന്നൂ൪ ഇലക്ട്രിക്വെയ൪ ട്രേഡിങ്ങ്, അൽഫ അയലൻഡ് ജനറൽ ട്രേഡിങ്ങ്, എൻഹാൻസ് കമ്പനി, ഡൊമിൻ റിസോഴ്സസ് , അൽ അനീസ് ഹാ൪ഡ് വെയ൪ ട്രേഡിങ്ങ്, എമിലം ഇൻഡസ്ട്രീസ്,വെസ്റ്റേൺ ഇൻറ൪നാഷണൽ തുടങ്ങിയ കമ്പനികളും തട്ടിപ്പിനിരയായവരിൽപെടുന്നു.
ദുബൈയിലെ ചില വൻകിട കമ്പനികൾക്കും പണം കിട്ടാനുണ്ടെങ്കിലൂം അവ൪ പരസ്യമായി രംഗത്തുവന്നിട്ടില്ല. നഷ്ടപ്പെട്ട പണം എങ്ങിനെ തിരിച്ചുലഭിക്കുമെന്ന ആശങ്കയിലാണ് എല്ലാവരും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.