കര്‍ഷക വിരുദ്ധരാക്കാന്‍ ശ്രമിക്കുന്നെന്ന് സഹകരണ ജനാധിപത്യ മുന്നണി
text_fieldsഈരാറ്റുപേട്ട: പൂഞ്ഞാ൪ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് കോൺഗ്രസിനെയും കേരള കോൺഗ്രസിനെയും ക൪ഷക വിരുദ്ധരാക്കാനുള്ള ശ്രമം നടക്കുന്നെന്ന് സഹകരണ ജനാധിപത്യമുന്നണി ഭാരവാഹികൾ വാ൪ത്താസമ്മേളനത്തിൽ കുറ്റപ്പെടുത്തി.
മൂന്ന് പതിറ്റാണ്ടായി ബാങ്ക് ഭരണസമിതിയിലേക്ക് മത്സരിക്കാറുള്ള ഇടതുപക്ഷ പാനലിന് പകരം ക൪ഷക സംരക്ഷണ സമിതി എന്നപേരിൽ മത്സരിക്കുന്ന എൽ.ഡി.എഫ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയാണെന്ന് അവ൪ പറഞ്ഞു.
യു.ഡി.എഫ് നേതൃത്വത്തിൽ പൂഞ്ഞാ൪ ബാങ്ക് ചരിത്രത്തിലാദ്യമായി 20 ശതമാനം ലാഭവിഹിതം ഓഹരിയുടമകൾക്ക് നൽകി. മീനച്ചിൽ താലൂക്കിലെ ഏറ്റവും നല്ല സഹ.ബാങ്കിനുള്ള അവാ൪ഡും കരസ്ഥമാക്കി. നേരിട്ടുള്ള മത്സരത്തിന് കഴിവില്ലാത്തവ൪ കപട ക൪ഷക സ്നേഹവുമായി രംഗത്തെത്തിയെന്ന് ഇവ൪ ആരോപിച്ചു.
വാ൪ത്താസമ്മേളനത്തിൽ യു.ഡി.എഫ് പൂഞ്ഞാ൪ മണ്ഡലം ചെയ൪മാൻ ജോ൪ജ് ജേക്കബ്, കൺവീന൪ കെ.എഫ്. കുര്യൻ എന്നിവ൪ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.