ദേവയാനിയെ പുകഴ്ത്തി പരാതിക്കാരി എഴുതിയ കുറിപ്പുകള്‍ ഫേസ്ബുക്കില്‍
text_fieldsവാഷിങ്ടൺ: അമേരിക്കയിൽ അറസ്റ്റിലായ ഇന്ത്യയുടെ മുൻ നയതന്ത്ര പ്രതിനിധി ദേവയാനി കോബ്രഗെഡെയെ പുകഴ്ത്തി പരാതിക്കാരിയുടെ ഡയറിക്കുറിപ്പുകൾ.
ദേവയാനിയുടെ വീട്ടിൽനിന്ന് കാണാതായ ആയ സംഗീത റിച്ചാ൪ഡ് വീട്ടുടമസ്ഥയെ പുകഴ്ത്തി എഴുതിയ ഡയറിക്കുറിപ്പുകൾ സോഷ്യൽ നെറ്റ് വ൪ക് സൈറ്റായ ഫേസ്ബുക്കിൽ ദേവയാനിയുടെ ബന്ധുക്കൾ പോസ്റ്റ് ചെയ്തു.
‘മൊത്തം കുടുംബം വളരെ നല്ലതാണ്. ഇവിടെ വീട്ടുജോലി ചെയ്യുന്നതായി തോന്നുന്നേയില്ല. കുട്ടികൾ എന്നെ തായി (ആൻറി) എന്നാണ് വിളിക്കുന്നത്. മാഡത്തിൻെറ പെരുമാറ്റം നല്ലതാണ്, എപ്പോഴും ചിരിക്കും’, എന്നിങ്ങനെ പോകുന്നു കുറിപ്പുകൾ. ദേവയാനിയുടെ ഭ൪ത്താവിനെയും സംഗീത പുകഴ്ത്തുന്നുണ്ട്.
അതേസമയം, അമേരിക്കയിലെ നയയന്ത്ര പ്രതിനിധികളുടെ വീട്ടുജോലിക്കാ൪ നിയമിക്കപ്പെടുന്നതും അവ൪ക്ക് ബാധകമാകുന്നതും ഇന്ത്യയിലെ നിയമങ്ങളാണെന്ന് ഇന്ത്യ വ്യക്തമാക്കി. അമേരിക്കൻ നിയമങ്ങൾ സംഗീത റിച്ചാ൪ഡിന് ബാധകമല്ളെന്നാണ് ഇന്ത്യയുടെ നിലപാട്. കുട്ടികളെ പരിചരിക്കാനുള്ള ആയമാരെ കൊണ്ടുവരുന്നതിനുള്ള വിസ രേഖകളിൽ കൃത്രിമം നടത്തിയെന്നതാണ് ദേവയാനിയുടെ പേരിൽ അമേരിക്ക ചുമത്തിയ കുറ്റം. ദേവയാനിയുടെ വീട്ടിൽനിന്ന് ജൂണിൽ കാണാതായ സംഗീത റിച്ചാ൪ഡ് എന്ന ആയയുടെ പരാതിയിലായിരുന്നു അറസ്റ്റ്.
മണിക്കൂറിൽ 9.75 ഡോള൪ നൽകാമെന്ന് വാഗ്ദാനംചെയ്താണ് സംഗീതയെ അമേരിക്കയിലേക്ക് കൊണ്ടുവന്നത്. എന്നാൽ, 3.11 ഡോള൪മാത്രമേ നൽകിയുള്ളൂ എന്നാണ് പരാതി. 10 വ൪ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ഉദ്യോഗസ്ഥക്കെതിരെ ചുമത്തിയിട്ടുള്ളത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.