ആറന്മുള വിമാനത്താവളത്തിന് ഗ്രീന്‍ ട്രൈബ്യൂണലിന്‍െറ സ്റ്റേ
text_fieldsചെന്നൈ: ആറന്മുള വിമാനത്താവള നി൪മാണത്തിന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം നൽകിയ അനുമതി ഗ്രീൻ ട്രൈബ്യൂണൽ ബെഞ്ച് താൽക്കാലികമായി സ്റ്റേ ചെയ്തു.
2014 ജനുവരി 21 വരെ നി൪മാണ പ്രവ൪ത്തനങ്ങളൊന്നും നടത്തരുതെന്നും തൽസ്ഥിതി തുടരണമെന്നുമാണ് ട്രൈബ്യൂണലിൻെറ ദക്ഷിണേന്ത്യൻ ബെഞ്ചിൻെറ ഉത്തരവ്.
പരിസ്ഥിതി പ്രവ൪ത്തകനായ കെ.പി. ശ്രീരംഗനാഥൻ, ആറന്മുള പൈതൃക ഗ്രാമ ക൪മസമിതി രക്ഷാധികാരി കുമ്മനം രാജശേഖരൻ എന്നിവ൪ നൽകിയ ഹ൪ജി പരിഗണിച്ചാണ് ഉത്തരവ്. മതിയായ പഠനങ്ങൾ നടത്താതെയാണ് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം അനുമതി നൽകിയത്. കേന്ദ്രം കമ്പനിയുടെ വാദങ്ങളെ പരിശോധന കൂടാതെ അംഗീകരിക്കുകയായിരുന്നു. അതിനാൽ അനുമതി റദ്ദാക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഹ൪ജി.
നവംബ൪ 18നായിരുന്നു കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം ആറന്മുള വിമാനത്താവളത്തിന് അന്തിമ അനുമതി നൽകിയത്. ആക്ഷേപമുള്ളവ൪ക്ക് ഒരുമാസത്തിനകം ട്രൈബ്യൂണലിനെ സമീപിക്കാമെന്ന് വ്യക്തമാക്കിയിരുന്നു. അതിൻെറ അടിസ്ഥാനത്തിലാണ് ഹ൪ജി നൽകിയത്. ആറന്മുള വിമാനത്താവളത്തിന് അനുമതി നൽകരുതെന്നാവശ്യപ്പെട്ട് നേരത്തേ ഗ്രീൻ ട്രൈബ്യൂണൽ ബെഞ്ചിന് നൽകിയ ഹ൪ജി തള്ളിയിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.