ബസില്‍ കടത്തിയ 26 ലക്ഷം പിടികൂടി
text_fieldsമാനന്തവാടി: ബസിൽ ഒളിച്ചുകടത്തുകയായിരുന്ന 26 ലക്ഷം രൂപ പിടികൂടി. ഒരാളെ അറസ്റ്റ് ചെയ്തു. മഹാരാഷ്ട്ര സാംഗ്ളി സ്വദേശി വികാസ് (20) ആണ് പിടിയിലായത്. ശനിയാഴ്ച രാവിലെ ഒമ്പതോടെ ബാവലി ചെക്പോസ്റ്റിലാണ് പണം പിടികൂടിയത്. കുഴൽപ്പണമാണെന്ന് കരുതുന്നു. ക്രിസ്മസ്, പുതുവത്സരം പ്രമാണിച്ച് എക്സൈസ് വകുപ്പിൻെറ പരിശോധന ഊ൪ജിതമാക്കിയിരുന്നു.
മൈസൂരിൽനിന്ന് വന്ന ക൪ണാടക ആ൪.ടി.സി ബസിലെ യാത്രക്കാരനായിരുന്നു വികാസ്. പ്രിവൻറിവ് ഓഫിസ൪മാരായ കെ.പി. പ്രമോദ്, ഇ.വി. ഏലിയാസ് എന്നിവ൪ നടത്തിയ പരിശോധനയിൽ വികാസിൻെറ അരയിൽ തുണിസഞ്ചിയിൽ കെട്ടിവെച്ച നിലയിലാണ് പണം കണ്ടത്തെിയത്. വിവരമറിഞ്ഞ് സ്ഥലത്തത്തെിയ എക്സൈസ് അസി. കമീഷണ൪ ടി.വി. റാഹേൽ, എക്സൈസ് സ൪ക്കിൾ ഇൻസ്പെക്ട൪ ഡി. ചന്ദ്രമോഹനൻ എന്നിവ൪ ചേ൪ന്ന് പ്രതിയെ ചോദ്യം ചെയ്തു. മൈസൂരിൽനിന്നും തലശ്ശേരിയിലെ മാ൪വാടികളിൽനിന്നും സ്വ൪ണം വാങ്ങാനാണ് പണം കൊണ്ടുവന്നതെന്ന് ഇയാൾ മൊഴി നൽകിയിട്ടുണ്ട്. പ്രതിയെയും ഒപ്പം പണവും പിന്നീട് കോഴിക്കോട് എൻഫോഴ്സ്മെൻറ് വിഭാഗത്തിന് കൈമാറി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.