വാണിമേലില്‍ വീടുകള്‍ ആക്രമിച്ചു
text_fieldsവാണിമേൽ: സി.പി.എം-ലീഗ് സംഘ൪ഷം നിലനിൽക്കുന്ന വാണിമേൽ കരുകുളത്ത് വീടുകൾക്ക് നേരെ അക്രമം. കുരുകുളം ഇരുൾ കുന്നുമ്മൽ മുഹമ്മദലി,പുതുക്കയം മണ്ണോൽ അബ്ദുല്ല ഹാജി, കുനിയിൽ നാസ൪, പരപ്പുപാറ മയങ്ങിയിൽ അബു എന്നിവരുടെ വീടുകളാണ് ആക്രമിച്ചത്.
വീടിൻെറ ഗ്ളാസുകളും ഗേറ്റുകളും തക൪ത്തു. കരുകുളത്ത് മുഹമ്മദലിയുടെ മകൻ സാദിഖിൻെറ ഓട്ടോറിക്ഷയുടെ ചില്ലുകൾ തക൪ത്തു. അയ്യങ്കി കുരിക്കിലക്കണ്ടി സൂപ്പിയുടെ റബ൪ തൈകളും അക്രമികൾ നശിപ്പിച്ചു. പുതുക്കയത്ത് ബിസ്മി സ്റ്റോറിൻെറ ബോ൪ഡ് നശിപ്പിക്കുകയും സോഡക്കുപ്പികൾ എറിഞ്ഞുടക്കുകയും ചെയ്തു. ലീഗ് പ്രവ൪ത്തകൻ പരപ്പുപാറയിൽ മയങ്ങിയിൽ ഇബ്രാഹിമിൻെറ വീടിൻെറ ജനൽചില്ലുകൾ രാത്രി ഒമ്പതു മണിയോടെ അക്രമികൾ എറിഞ്ഞുതക൪ത്തു ശനിയാഴ്ച ഇ.കെ.വിജയൻ എം.എൽ.എയുടെ നേതൃത്വത്തിൽ വാണിമേലിൽ സ൪വകക്ഷി സമാധാന യോഗം നടക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.