ലക്ഷങ്ങളുടെ അഴിമതിക്ക് കളമൊരുക്കിയ മാനവീയം സ്മാരകം പൊളിച്ചു നീക്കി
text_fieldsതിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിലെ മാനവീയം പ്രതിമകൾ പൊളിച്ചുനീക്കി. വിദഗ്ധസമിതി കലാമൂല്യമില്ളെന്ന് കണ്ടത്തെിയതിനത്തെുട൪ന്നാണിത്. വേലുത്തമ്പി ദളവയുടെ പ്രതിമയുടെ തൊട്ടുപിന്നിലാണ് മാനവീയം സ്മാരകം നിന്നിരുന്നത്. സ്വാതന്ത്ര്യത്തിൻെറ സുവ൪ണ ജൂബിലി സ്മാരകമെന്ന പേരിൽ നായനാ൪ സ൪ക്കാറിൻെറ ഭരണകാലത്ത് 30 ലക്ഷം രൂപ ചെലവഴിച്ച ശിൽപം പൊളിച്ചുമാറ്റാൻ കഴിഞ്ഞവ൪ഷം മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു. സെക്രട്ടേറിയറ്റിന് മുന്നിൽ രാജഭരണകാലം മുതലുള്ള പച്ചപ്പുൽത്തകിടിയുടെ ഒത്തനടുവിൽ മണ്ണ് കൂനകൂട്ടി അതിന് താഴെ കുഴിച്ച് ഗുഹ പോലൊരു മുറിയുണ്ടാക്കി കണ്ണൂരിൽനിന്ന് ഇറക്കുമതി ചെയ്ത വെട്ടുകല്ലുകൾകൊണ്ട് തീ൪ത്ത സ്വാതന്ത്ര്യ സ്മാരകം തെരുവുനായ്ക്കളുടെ താവളമായിരുന്നു. സ്മാരകത്തിനകത്ത് പട്ടി പെറ്റുകിടന്നത് വാ൪ത്തയായിരുന്നു.
സ്മാരകം നി൪മിക്കാൻ 33 ലക്ഷം രൂപയാണ് അനുവദിച്ചത്. പക്ഷേ അവിടെ കൂനകൂട്ടിയ മണ്ണിനും വെട്ടുകല്ലുകൾക്കുമുള്ള വിലയും പണിക്കൂലിയുമെല്ലാം ചേ൪ത്താൽ പോലും ചെലവ് മൂന്ന് ലക്ഷം രൂപയിൽ കൂടില്ളെന്ന് വിജിലൻസ് കണ്ടത്തെിയിരുന്നു. ബന്ധപ്പെട്ടവ൪ക്ക് അതിഥിമന്ദിരങ്ങളിൽ താമസവും ഭക്ഷണവും സൗജന്യമാക്കി സ൪ക്കാ൪ ഉത്തരവുമിറക്കി. ആ വകയിൽ 72,000 രൂപ ചെലവ് വേറെയുണ്ടെന്നും വിജിലൻസ് കണ്ടത്തെി. സ്മാരകം മഴയിൽ ഇടിഞ്ഞുവീണതിനെ തുട൪ന്നാണ് വിജിലൻസ് അന്വേഷണം വന്നത്. അഴിമതി കണ്ടത്തെിയെങ്കിലും കേസെടുക്കേണ്ടെന്ന് വിജിലൻസ് ഡയറക്ട൪ ശിപാ൪ശ ചെയ്തതിനാൽ എല്ലാം തേഞ്ഞുമാഞ്ഞുപോയി.
പരാതികൾ വ്യാപകമായതോടെ ഇൻസ്റ്റലേഷൻെറ കലാമൂല്യം വിലയിരുത്താൻ വിദഗ്ധസമിതിയെ നിയോഗിച്ചു. ചിത്രകാരന്മാരും ശിൽപികളുമായ ബി.ഡി. ദത്തൻ, കാട്ടൂ൪ നാരായണപിള്ള, പൊറിഞ്ചുക്കുട്ടി, ലളിതകലാ അക്കാദമി ചെയ൪മാൻ കെ.എ. ഫ്രാൻസിസ് എന്നിവ൪ അടങ്ങുന്ന സമിതി ഈ മൺകൂനക്ക് ഒരു കലാമൂല്യവുമില്ളെന്ന് റിപ്പോ൪ട്ട് നൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.