വഖഫ് ഭൂമി തിരിച്ചുപിടിക്കാന്‍ കേന്ദ്രസഹായം
text_fieldsബംഗളൂരു: കൈയേറിയ വഖഫ് ഭൂമി തിരിച്ചുപിടിക്കാൻ ചെലവാക്കുന്ന തുക സംസ്ഥാനങ്ങൾക്ക് കേന്ദ്രസ൪ക്കാ൪ നൽകുമെന്ന് ന്യൂനപക്ഷകാര്യ മന്ത്രി കെ. റഹ്മാൻ ഖാൻ. നിയമപരമായോ പൊലീസ് സേനയെ ഉപയോഗിച്ചോ കൈയേറ്റം ഒഴിപ്പിക്കാൻ ഉപയോഗിക്കുന്ന തുകയാണ് കേന്ദ്രം നൽകുക. ഇതിന് എല്ലാ സംസ്ഥാനങ്ങളോടും വഖഫ് ബോ൪ഡ് ശക്തമാക്കാൻ നി൪ദേശിച്ചിട്ടുണ്ടെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.
ദേശീയ ന്യൂനപക്ഷ വികസന, ധനകാര്യ കോ൪പറേഷൻ (എൻ.എം.ഡി.എഫ്.സി) ബംഗളൂരുവിൽ സംഘടിപ്പിച്ച ദക്ഷിണ മേഖല സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
വഖഫ് വസ്തുവകകൾ വികസന പ്രവ൪ത്തനങ്ങൾക്ക് ഉപയോഗിക്കാൻ ദേശീയ വഖഫ് ഡെവലപ്മെൻറ് കോ൪പറേഷൻ (എൻ.ഡബ്ളിയു.ഡി.സി) രൂപവത്കരിക്കുന്നതിൻെറ ഭാഗമായാണ് കൈയേറിയ വഖഫ് ഭൂമി തിരിച്ചുപിടിക്കുന്നത്. ഇതിൻെറ സ൪വേ നടപടികൾ ജൂലൈക്ക് മുമ്പ് തീ൪ക്കാൻ സംസ്ഥാനങ്ങളോട് നി൪ദേശിച്ചിരിക്കയാണ്. കേരളം, ക൪ണാടക, ആന്ധ്രപ്രദേശ്, തമിഴ്നാട്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ 700ലേറെ സന്നദ്ധ സംഘടനകളുടെ പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുത്തു. മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനം നി൪വഹിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.