പി.സി. ജോര്‍ജിനെ തള്ളിപ്പറഞ്ഞ് മാണി
text_fieldsകോട്ടയം: പി.സി. ജോ൪ജിൻെറ പ്രസ്താവനകൾക്ക് പാ൪ട്ടിയുടെ പിന്തുണയോ അംഗീകാരമോ ഇല്ളെന്ന് കേരള കോൺഗ്രസ് -എം ചെയ൪മാനും മന്ത്രിയുമായ കെ.എം. മാണി.
പരാതികളുണ്ടെങ്കിൽ പാ൪ട്ടി ഫോറങ്ങളിലും യു.ഡി.എഫ് യോഗത്തിലുമാണ് ഉന്നയിക്കേണ്ടതെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
നരേന്ദ്രമോഡിയുടെ ആഹ്വാനപ്രകാരം ബി.ജെ.പി കോട്ടയത്ത് സംഘടിപ്പിച്ച കൂട്ടയോട്ടം പരിപാടിയിൽ ഉദ്ഘാടകനായി പങ്കെടുത്ത പി.സി. ജോ൪ജിൻെറ നടപടി പാ൪ട്ടിയിലും യു.ഡി.എഫിനുള്ളിലും കടുത്ത പ്രതിഷേധത്തിനും വിവാദത്തിനും ഇടയാക്കിയ സാഹചര്യത്തിലാണ് മാണി പാ൪ട്ടിയുടെ വൈസ് ചെയ൪മാൻ കൂടിയായ ജോ൪ജിനെ തള്ളിപ്പറഞ്ഞ് പ്രസ്താവനയുമായി രംഗത്തുവന്നത.് കേരള കോൺഗ്രസ്-എം നേതാക്കൾ പൊതുപരിപാടികളിൽ പങ്കെടുക്കുമ്പോൾ അതിനുപിന്നിലെ രാഷ്ട്രീയം വ്യക്തമായി മനസ്സിലാക്കിയിരിക്കണമെന്ന് മാണി ഓ൪മിപ്പിച്ചു. വ്യക്തികളെ തേജോവധം ചെയ്യുന്ന രീതിയിൽ നേതാക്കൾക്കെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്നത് ശരിയല്ളെന്ന് വ്യക്തമാക്കിയ മാണി, അത്തരത്തിലുള്ള പി.സി. ജോ൪ജിൻെറ പ്രസ്താവനകളിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ചു.
കേരള കോൺഗ്രസിൻെറ നയങ്ങൾക്കും നിലപാടുകൾക്കുമെതിരാണ് പി.സി. ജോ൪ജിൻെറ പ്രസ്താവനകൾ. ആരോപണങ്ങളും ആക്ഷേപങ്ങളും പൊതുവേദികളിൽ അവതരിപ്പിക്കരുതെന്നാണ് പാ൪ട്ടി നയം.
അതിന് വിരുദ്ധമായി പി.സി. ജോ൪ജ് നടത്തുന്ന പ്രസ്താവനകൾക്ക് പാ൪ട്ടിയുടെ പിന്തുണയോ അംഗീകാരമോ ഇല്ല -പ്രസ്താവനയിൽ പറയുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.