ആദിവാസികള്‍ സ്വത്വ ബോധം വിട്ട് വര്‍ഗ ബോധത്തിലേക്ക് വരണം - എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍
text_fieldsകാഞ്ഞങ്ങാട്: ആദിവാസികളുടെ ഐക്യമാണ് വേണ്ടതെന്നും സ്വത്വ ബോധം വിട്ട് അവ൪ വ൪ഗ ബോധത്തിലേക്ക് വരണമെന്നും ക൪ഷകത്തൊഴിലാളി യൂനിയൻ സംസ്ഥാന ജനറൽ സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റ൪.
ആദിവാസി ക്ഷേമ സമതി സംസ്ഥാന സമ്മേളനം പി. ചന്തു നഗറിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വത്വ ബോധം പരസ്പരം പോരടിക്കാനേ ഉപകരിക്കുകയുള്ളു. അത് മനസിലാക്കി ആദിവാസികൾ തങ്ങളുടെ നിലനിൽപിനാധാരമായ കാര്യങ്ങളിലേക്ക് ശ്രദ്ധ ചെലുത്തണമെന്നും അദ്ദേഹം പറഞ്ഞു. കസ്തൂരിരംഗൻ റിപ്പോ൪ട്ടിൻെറ പേരിൽ ആദിവാസികളെ കുടിയിറക്കി വിടരുതെന്ന് സമ്മേളനം അംഗീകരിച്ച പ്രമേയത്തിൽ ആവശ്യപ്പെട്ടു. സ്വകാര്യ സ്ഥാപനങ്ങളിൽ ആദിവാസികൾക്ക് ജോലി സംവരണം ഉറപ്പാക്കാനുള്ള നിയമം കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടു.
എ.കെ.എസ് സംസ്ഥാന പ്രസിഡൻറ് കെ.സി. കുഞ്ഞിരാമൻ അധ്യക്ഷത വഹിച്ചു. പി.കെ. വിജയകുമാ൪ രക്തസാക്ഷി പ്രമേയവും രത്നാകരൻ കാണി അനുശോചന പ്രമേയവും അവതരിപ്പിച്ചു. ജനറൽ സെക്രട്ടറി ബി. വിദ്യാധരൻ കാണി പ്രവ൪ത്തന റിപ്പോ൪ട്ട് അവതരിപ്പിച്ചു. സ്വാഗതസംഘം ചെയ൪മാൻ എ.കെ. നാരായണൻ സ്വാഗതം പറഞ്ഞു.
സമ്മേളനത്തിന് സമാപനം കുറിച്ച് ബുധനാഴ്ച വൈകീട്ട് അഞ്ചിന് ടൗൺഹാൾ പരിസരത്ത് നടക്കുന്ന പൊതുസമ്മേളനം സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ആദിവാസികളുടെ റാലിയും നടക്കും. വിവിധ ജില്ലകളിൽ നിന്നായി 400 ഓളം പ്രതിനിധിക൪ സമ്മേളനത്തിനത്തെിയിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.