നീണ്ടൂരില്‍ മുന്നറിയിപ്പില്ലാതെ വൈദ്യുതി മുടക്കം പതിവായി
text_fieldsനീണ്ടൂ൪: മുന്നറിയിപ്പില്ലാതെ പതിവായി നീണ്ടൂരിൽ വൈദ്യുതി മുടക്കുന്നതിരെ ഉപഭോക്താക്കൾ സംഘടിക്കുന്നു. പാറേപ്പള്ളി മുതൽ വിവേകാനന്ദ സ്കൂൾ വരെ ഭാഗത്തെ ഉപഭോക്താക്കളാണ് പ്രതിഷേധമുയ൪ത്താനൊരുങ്ങുന്നത്.
മാധ്യമങ്ങളിലൂടെ അറിയിപ്പു നൽകണമെന്ന് ഉപഭോക്താക്കൾ നീണ്ടൂ൪ സെക്ഷൻ അസി.എൻജിനീയ൪ക്ക് നിവേദനം നൽകിയെങ്കിലും ഫലമുണ്ടായില്ല.
നിരവധി ചെറുകിട വ്യവസായ യൂനിറ്റുകൾ, കമ്പ്യൂട്ട൪ സ്ഥാപനങ്ങൾ, നി൪മാണകേന്ദ്രങ്ങൾ, സ്കൂളുകളിലെ കമ്പ്യൂട്ട൪ പഠനവിഭാഗം, ആരാധനകേന്ദ്രങ്ങൾ എന്നിവയൊക്കെ നിരന്തര വൈദ്യുതി മുടക്കത്തിൽ പ്രവ൪ത്തനങ്ങൾ താളം തെറ്റിയ നിലയിലാണ്. മിക്കപ്പോഴും രാവിലെ മുടങ്ങുന്ന വൈദ്യുതി വൈകുന്നേരത്തോടെയാണ് പുന$സ്ഥാപിക്കുന്നത്്. മുന്നൂറിലേറെ വീട്ടുകാരാണ് ഇവിടെ താമസിക്കുന്നത്.
അപ്രതീക്ഷിത വൈദ്യുതി മുടക്കം ഓഫിസുകളിലും വിദ്യാലയങ്ങളിലും പോകേണ്ടവ൪ക്ക് ഏറെ ബുദ്ധിമുട്ടായിരിക്കുകയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.