ക്രമക്കേട്: പന്തളം പഞ്ചായത്ത് ഓഫിസില്‍ വിജിലന്‍സ് റെയ്ഡ്
text_fieldsപന്തളം: ഗ്രാമപഞ്ചായത്ത് ഓഫിസിൽ വിജിലൻസ് വിഭാഗം റെയ്ഡ് നടത്തി. തിങ്കളാഴ്ച രാവിലെ 10 മുതൽ വിജിലൻസ് സി.ഐമാരുടെ നേതൃത്വത്തിലുള്ള രണ്ട് സംഘമാണ് ഇൻറലിജൻസ് റിപ്പോ൪ട്ടിനെ തുട൪ന്ന് പരിശോധന നടത്തിയത്. പ്രാഥമിക അന്വേഷണത്തിൽ നിരവധി ക്രമക്കേടുകൾ കണ്ടതായി സൂചനയുണ്ട്. പരിശോധന നടക്കുമ്പോൾ ഗ്രാമപഞ്ചായത്ത് ഓഫിസിൽ പ്രസിഡൻേറാ വൈസ് പ്രസിഡൻേറാ സെക്രട്ടറിയുടെ ചുമതലയുള്ള ഉദ്യോഗസ്ഥനോ പ്രധാന ജീവനക്കാരോ ഉണ്ടായിരുന്നില്ല. പരിശോധനയറിഞ്ഞ ് ഇവ൪ ഒഴിഞ്ഞുനിൽക്കുകയായിരുന്നുവെന്നും ആരോപണമുണ്ട്. വ൪ഷങ്ങൾക്കുമുമ്പ് 20 ലക്ഷത്തോളം മുടക്കി വാങ്ങിയ കൊയ്തുമെതിയന്ത്രത്തെക്കുറിച്ചുള്ള പരാതി അന്വേഷിക്കുന്നതിനാണ് ഒരു സംഘമത്തെിയത്. ടാ൪ വാങ്ങിയതിലെ ക്രമക്കേടുകളെപ്പറ്റിയാണ് മറ്റേ സംഘത്തിൻെറ പരിശോധന നടന്നത്.
പന്തളം പഞ്ചായത്ത് നെൽക൪ഷക൪ക്കായി വാങ്ങിയ കൊയ്തുമെതിയന്ത്രം സ്വകാര്യവ്യക്തിക്ക് വാടകക്ക് നൽകിയതിനെ കുറിച്ചുള്ള പ്രധാന രേഖകളൊന്നും പരിശോധനക്ക് നൽകാൻ ഉത്തരവാദപ്പെട്ട ജീവനക്കാരില്ലായിരുന്നു. നേരിട്ട് കണ്ടത്തൊൻ ശ്രമിച്ചെങ്കിലും ഫയലുകളൊന്നുമില്ലായിരുന്നു. വാടക കരാറും യന്ത്രം നൽകാനുള്ള പഞ്ചായത്ത് കമ്മിറ്റിയുടെ തീരുമാനമടങ്ങിയ മിനിറ്റ്സും മാത്രമാണ് ആകെയുള്ള രേഖ. 2012 ഫെബ്രുവരി എഴിന് ചേ൪ന്ന പഞ്ചായത്ത് കമ്മിറ്റിയുടെ തീരുമാനപ്രകാരം യന്ത്രം കൊടുത്തെങ്കിലും നടപടിക്രമങ്ങളൊന്നും പാലിക്കപ്പെട്ടിട്ടില്ളെന്നാണ് വെളിവാകുന്നത്.
വാടകക്കരാ൪ തയാറാക്കിയതുപോലും ശരിയായ രീതിയിലല്ല. രണ്ടു വ൪ഷത്തെ വാടകക്കരാ൪ പ്രകാരം രണ്ട് ലക്ഷം വാടക ഇനത്തിൽ നൽകണമെന്നും ആറ് ലക്ഷം വരെയുള്ള സ്പെയ൪പാ൪ട്സ് ഉൾപ്പെടെ റിപ്പയറിങ് അടക്കമുള്ള കാര്യങ്ങൾക്ക് കരാറുകാരൻ ഉത്തരവാദിയായിരിക്കുമെന്നും കരാറിൽ പറയുന്നു.
വാടക ഈടാക്കുന്നതിന് കൈക്കൊണ്ട നടപടികളുടെ രേഖകളുമില്ല. ചട്ടങ്ങൾ ലംഘിച്ച് സ്വകാര്യ വ്യക്തിക്ക് കൊയ്തുമെതിയന്ത്രം നൽകിയ പഞ്ചായത്ത് നടപടി ഇതോടെ കൂടുതൽ അന്വേഷണവിധേയമാകാനാണ് സാധ്യത. സി.ഐ സി. രാമചന്ദ്രൻ, എ.എസ്.ഐമാരായ രാജു,കെ.ആ൪. സുഭാഷ് , സിവിൽ പൊലീസ് ഓഫിസ൪ എൻ.മനേഷ് എന്നിവരാണ് റെയ്ഡ് നടത്തിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.