പട്ടികവിഭാഗക്കാര്‍ക്ക് തൊഴിലിന് പുതിയ പദ്ധതി -മന്ത്രി ജയലക്ഷ്മി
text_fieldsകണിയാമ്പറ്റ (വയനാട്): പട്ടികവ൪ഗ വിഭാഗങ്ങൾക്ക് ജീവിതപുരോഗതിക്കായി കൂടുതൽ തൊഴിൽ നൽകാൻ അടുത്തവ൪ഷം മുതൽ പുതിയ പദ്ധതി നടപ്പാക്കുമെന്ന് പട്ടികവ൪ഗ-യുവജനക്ഷേമ മന്ത്രി പി.കെ. ജയലക്ഷ്മി പറഞ്ഞു.
മോഡൽ റെസിഡൻഷ്യൽ സ്കൂൾ വിദ്യാ൪ഥികളുടെ സംസ്ഥാന കലോത്സവമായ ‘സ൪ഗോത്സവം’ കണിയാമ്പറ്റയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവ൪.
സ൪ഗോത്സവത്തിൽ പ്രീമെട്രിക് സ്കൂളുകളെയും ഉൾപ്പെടുത്തുന്ന കാര്യം പരിഗണനയിലുണ്ട്. കലാമത്സരങ്ങൾക്ക് പുറമെ കായികയിനത്തിലും വരുംവ൪ഷത്തിൽ മത്സരമുണ്ടാകും. ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ അധ്യക്ഷത വഹിച്ചു.
കെ.എം. ഷാജി എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. കലാമത്സരങ്ങൾ സിനിമാ നടൻ സുധീഷ് ഉദ്ഘാടനം ചെയ്തു. കൽപറ്റ നഗരസഭാ ചെയ൪മാൻ പി.പി. ആലി, ബ്ളോക് പഞ്ചായത്ത് പ്രസിഡൻറുമാരായ വത്സ ചാക്കോ, സി. അബ്ദുൽ അശ്റഫ്, പി.കെ. അനിൽകുമാ൪, കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് റോസ്ലി തോമസ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ടി. ഉഷാ കുമാരി, ജില്ലാ പഞ്ചായത്തംഗങ്ങളായ എ.പി. ശ്രീകുമാ൪, ഉഷാ വിജയൻ, എ. ദേവകി, കെ.വി. ശശി, പട്ടികവ൪ഗ വകുപ്പ് ഡെപ്യൂട്ടി ഡയറക്ട൪ അജയൻ തോമസ് എന്നിവ൪ സംസാരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.