മുന്‍ സമാജ്വാദി പാര്‍ട്ടി നേതാവ് എ.എ.പിയിലേക്ക്
text_fieldsപട്ന: സമാജ്വാദി പാ൪ട്ടി മുൻ ദേശീയ സെക്രട്ടറി കമാൽ ഫാറൂഖി ദൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ കണ്ട് ആം ആദ്മി പാ൪ട്ടി (എ.എ.പി) യിൽ ചേരാൻ താൽപര്യം പ്രകടിപ്പിച്ചു.
മറ്റു നേതാക്കളുമായി ച൪ച്ചചെയ്ത് ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്ന് കെജ്രിവാൾ അറിയിച്ചതായി എ.എ.പി വൃത്തങ്ങൾ വ്യക്തമാക്കി.
ഫാറൂഖി മുതി൪ന്ന നേതാവാണെങ്കിലും അഴിമതി, ക്രിമിനൽ പശ്ചാത്തലം ഇല്ളെന്ന് ഉറപ്പുവരുത്തിയ ശേഷമാകും അംഗത്വം പരിഗണിക്കുകയെന്ന് മുതി൪ന്ന നേതാവ് സഞ്ജയ് സിങ്ങും അറിയിച്ചു.
അതേസമയം, രാജ്യത്ത് ആം ആദ്മി അനുകൂല തരംഗമാണെന്നും ഓരോ വ്യക്തിയും പാ൪ട്ടിയിൽ ചേരാൻ ആഗ്രഹിക്കുന്നതായും ച൪ച്ചക്കുശേഷം ഫാറൂഖി മാധ്യമ പ്രവ൪ത്തകരോട് പറഞ്ഞു.
ഇന്ത്യൻ മുജാഹിദീൻ നേതാവ് യാസീൻ ഭട്കലിൻെറ അറസ്റ്റുമായി ബന്ധപ്പെട്ട വിവാദ പരാമ൪ശത്തെ തുട൪ന്ന് കഴിഞ്ഞ സെപ്റ്റംബറിൽ ഫാറൂഖിയെ സമാജ്വാദി പാ൪ട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.